Trending

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി.

തിരുവനന്തപുരം: അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുകെയില്‍ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി.

സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ആവശ്യമാണ്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം.

ബാക്കിയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ആര്‍.ടി.പി.സി.ആര്‍. പരിശോധന നെഗറ്റീവാണെങ്കില്‍ 14 ദിവസത്തെ സ്വയം നിരീക്ഷണം ആവശ്യമാണ്. എന്തെങ്കിലും രോഗലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ഇതുകൂടാതെ യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംബാവ്‌വെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വന്നവരുടെ സാമ്പിളുകള്‍ ജനിതകമാറ്റം വന്ന വൈറസിന്റെ പരിശോധനയ്ക്കും അയയ്ക്കുന്നതാണ്.
Previous Post Next Post
3/TECH/col-right