Trending

കാരുണ്യതീരം കെയർ വില്ലേജ് ഓഫീസ് ഉദ്ഘാടനവും, ലോഗോ പ്രകാശനവും നടന്നു.

പൂനൂർ:ഹെല്‍ത്ത്‌ കെയര്‍ ഫൗണ്ടേഷന്‌ കീഴില്‍ കാരുണ്യതീരം കാമ്പസിന്റെ തുടർച്ചയെന്നോണം ആരംഭിക്കുന്ന പുതിയ പദ്ധതിയായ കെയർ വില്ലേജ് ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും മെറാൽഡ ജ്വൽസ്  ചെയര്മാൻ എ.കെ നിഷാദ് നിർവ്വഹിച്ചു. ഹെൽത്ത്കെയർ ഫൗണ്ടേഷൻ പ്രസിഡന്റ ഹകീം പൂവക്കോത്ത് അധ്യക്ഷത വഹിച്ചു.

പ്രമുഖ സാമൂഹ്യ പ്രവർത്തകൻ കെ.പി.യൂ അലി, റസാഖ് കൊടിയത്തൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു. താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ സത്താർ ഹെൽത്ത്കെയർ ഫൗണ്ടേഷൻ ജനറൽ സെക്രെട്ടറി സി.കെ.എ ഷമീർ ബാവ, ട്രെഷറർ സമദ് പാണ്ടിക്കൽ, എക്സിക്യൂട്ടീവ് മെമ്പർമാരായ കെ. അബ്ദുൽ മജീദ്, ടി.എം ഹകീം മാസ്റ്റർ, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ നവാസ് ഐ.പി എന്നിവർ സംസാരിച്ചു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും പരിചരണത്തിനും വേണ്ടി 2010 മുതൽ പ്രവർത്തിച്ച് വരുന്ന സ്ഥാപനമാണ് കാരുണ്യതീരം ക്യാമ്പസ്. നിലവിൽ കാരുണ്യതീരത്തിൽ സ്പെഷ്യൽ സ്കൂൾ, തൊഴിൽ പരിശീലന കേന്ദ്രം, പകൽ പരിപാലന കേന്ദ്രം, ഏർലി ഇന്റെർവെൻഷൻ സെന്റർ, റീഹാബിലിറ്റേഷൻ ഡിപ്പാർട്മെന്റ് എന്നിവ പ്രവർത്തിച്ച് വരുന്നുണ്ട്. കാരുണ്യതീരം റീഹാബിലിറ്റേഷൻ ഡിപ്പാർട്മെന്റിന്റെ കീഴിൽ തികച്ചും സൗജന്യമായി ആയുർവേദ ഡോക്ടറുടെ സേവനം, പഞ്ചകർമ്മ തെറാപ്പി, സ്പീച് തെറപ്പി, ഫിസിയോ തെറാപ്പി, ഒക്ക്യൂപ്പേഷണൽ തെറാപ്പി, സ്പെഷ്യൽ എഡ്യൂക്കേഷൻ, സൈക്കോ തെറാപ്പി &കൗൺസില്ലിങ് എന്നിവ നൽകി വരുന്നുണ്ട്. 

മുതിർന്ന(18 വയസ്സിന് മുകളിൽ പ്രായമുള്ള) ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള വൊക്കേഷനല്‍ ട്രെയിനിംഗ്‌ സെന്റര്‍, തൊഴില്‍ കേന്ദ്രം, ഇന്‍സ്‌റ്റിറ്റ്യൂട്ട്‌, ലൈഫ് ടൈം കെയർ സെന്റർ, സ്പെഷാലിറ്റി ചികിത്സാ കേന്ദ്രം തുടങ്ങിയവയാണ്‌ 5 ഏക്കറില്‍ നിലവില്‍ വരുന്ന കെയർ വില്ലേജ് കാമ്പസില്‍ ഉദ്ദേശിക്കുന്നത്‌.
Previous Post Next Post
3/TECH/col-right