Trending

മാധ്യമ പ്രവർത്തകൻ്റെ ഫോൺ പിടിച്ചു വാങ്ങിയ പോലീസ് നടപടിയിൽ KRMU പ്രതിഷേധിച്ചു.

കോഴിക്കോട്:വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകൻ്റെ ഫോൺ പിടിച്ചു വാങ്ങിയ കുന്ദമംഗലം സി.ഐയുടെ നടപടിയിൽ കേരള റിപ്പോർട്ടേഴ്സ് ആൻറ് മീഡിയാ പേർസൻസ് യൂനിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

 കുന്ദമംഗലത്തെ  മുതിർന്ന  പത്രപ്രവർത്തകനായ ലാൽ കുന്ദമംഗലത്തിന്റെ മൊബൈൽ ഫോണാണ് വാർത്ത റിപ്പോർട്ടിംഗിനിടെ കുന്ദമംഗലം സി.ഐ യൂസുഫ് പിടിച്ചുവാങ്ങിയത്. 

ഇക്കഴിഞ്ഞ ദിവസം പ്രദേശത്ത് പോലീസ് കാർ പരിശോധിക്കുന്നതിന്റെ ദൃശ്യം പകർത്തിയതിനാണ് ഫോൺ വാങ്ങിയത്.പിന്നീട് തിരിച്ച് നൽകുകയായിരുന്നു .

 ഓൺലൈനായി ചേർന്ന പ്രതിഷേധ യോഗത്തിൽ KRMU ജില്ലാ പ്രസിഡന്റ്‌ റഫീഖ് തോട്ടുമുക്കം അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഫ്രാൻസിസ്,വൈസ് പ്രസിഡന്റ്‌ വിനോദ് നിസരി,മുഹമ്മദ്‌ കക്കാട്, ഹബീബി,ഫൈസൽ കൊടിയത്തൂർ, നിപിൻ രാജ്, രാമ കൃഷ്ണൻ, മജീദ് താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right