നരിക്കുനി : നെടിയനാട് ബദ് രിയ്യ സ്ഥാപനങ്ങളുടെ ഫെസ്റ്റിന് വർണാഭമായ തുടക്കം. വെള്ളിയാഴ്ച നടന്ന ഉദ്ഘാടന സംഗമം പ്രശസ്ത സാഹിത്യകാരൻ മുഹമ്മദ് പാറന്നൂർ ഉദ്ഘാടനം ചെയ്തു.
പരിപാടി ദർസിലെ സീനിയർ മുദരിസ് വരാമ്പറ്റ മുഹിയുദ്ദീൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സ്ഥാപന ജനറൽ സെക്രട്ടറി ഫസൽ സഖാഫി നരിക്കുനി ആശിർവാദ പ്രഭാഷണം നടത്തി.
കെ.ബീരാൻകോയ മാസ്റ്റർ, അബ്ദുല്ല സഖാഫി കുണ്ടായി, അൻവർ ഖുതുബി പാലങ്ങാട്, മുബശ്ശിർ സഖാഫി പാനൂർ, അൻഷാദ് ഖുതുബി അരീക്കോട്, മുനവ്വർ ഫാളിലി കത്തറമ്മൽ, അൻഷാദ് സഖാഫി പാലത്ത് തുടങ്ങിയവർ സംബന്ധിച്ചു.
മൂന്നു ദിനങ്ങളിലായി നടക്കുന്ന പരിപാടിയിൽ ബദ്രിയ ദർസ് വിദ്യാർഥികൾ,മദ്രസ വിദ്യാർത്ഥികൾ, ഗേൾസ് മോഡൽ അക്കാദമി, യൂത്ത് സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർ മാറ്റുരക്കും. പരിപാടിക്ക് ഞായാറയ്ച്ച തിരശീല വീഴും.
Tags:
NARIKKUNI