മലപ്പുറം: താനൂരിൽ ദേവദാർ പാലത്തിൽ നിന്ന് ബസ് താഴേക്ക് മറിഞ്ഞ് അപകടം. തിരൂരിൽ നിന്ന് താനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അപകടം ഉണ്ടായത്.
റെയിൽവേ മേലാപ്പാലമാണിത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് മറിയുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി പരിക്കേറ്റ ആളുകളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
20ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് പേരുടെ നില ഗുരുതരമാണ്. ബസിലുണ്ടായിരുന്ന എല്ലാവരേയും രക്ഷപെടുത്തി.അപകടത്തെ തുടർന്ന് വലിയ ഗതാഗതക്കുരുക്കാണ് പ്രദേശത്തുണ്ടായത്.
Tags:
KERALA