Trending

നാളേക്കൊരു കരുതൽ എസ് വൈ എസ് പൂനൂർസോൺ ആയിരം കവുങ്ങിൻ തൈകൾ നടുന്നു

പൂനൂർ: നാളേക്കൊരു കരുതൽ' ഹരിത ക്യാമ്പയിന്റെ ഭാഗമായി എസ് വൈ എസ്  പൂനൂർ സോൺ ആയിരം കവുങ്ങിൻ തൈ നടുന്നു.സോൺ സാമൂഹികം ഡയറക്ടറേറ്റിന് കീഴിൽ നടക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കവുങ്ങിൻ തൈ വിതരണം ചെയ്തു കൊണ്ട് അഡ്വ.കെ എം  സച്ചിൻദേവ് 
എം എൽ എ നിർവ്വഹിച്ചു.

എസ് വൈ എസ് സോൺ പ്രസിഡണ്ട് സ്വാദിഖ് സഖാഫി മഠത്തും പോയിൽ 
 അധ്യക്ഷത വഹിച്ചു.സോൺ ജനറൽ  സെക്രട്ടറി ഒ ടി മുഹമ്മദ് ശഫീഖ് സഖാഫി ആവിലോറ ക്യാമ്പയിൻ
സന്ദേശ പ്രഭാഷണം നടത്തി. ഇയ്യാട് മഹല്ല് ജമാഅത്ത് ജനറൽ സെക്രട്ടറി നൗഷാദ് മാസ്റ്റർ, സോൺ സാംസ്കാരികം സെക്രട്ടറി പി സി അബ്ദുറഹ്മാൻ, നൗഫൽ മങ്ങാട്, മുഹമ്മദ് റാഫി സഖാഫി എം എം പറമ്പ്  സംബന്ധിച്ചു.

സോൺ സാമൂഹികം സെക്രട്ടറി അബ്ദുനാസർ സഖാഫി വാളന്നൂർ സ്വാഗതവും അസ്‌ലം സഖാഫി ഇയ്യാട്  നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right