Trending

കാരുണ്യതീരം മെഡിക്കൽ അസ്സെസ്മെന്റ് ക്യാമ്പ്

ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും പരിചരണത്തിനും വേണ്ടി 2010 മുതൽ പ്രവർത്തിച്ച് വരുന്ന സ്ഥാപനമാണ് കാരുണ്യതീരം ക്യാമ്പസ്. നിലവിൽ കാരുണ്യതീരത്തിൽ സ്പെഷ്യൽ സ്കൂൾ, തൊഴിൽ പരിശീലന കേന്ദ്രം, പകൽ പരിപാലന കേന്ദ്രം, ഏർലി ഇന്റെർവെൻഷൻ സെന്റർ, റീഹാബിലിറ്റേഷൻ ഡിപ്പാർട്മെന്റ് എന്നിവ പ്രവർത്തിച്ച് വരുന്നുണ്ട്.
കാരുണ്യതീരം റീഹാബിലിറ്റേഷൻ ഡിപ്പാർട്മെന്റിന്റെ കീഴിൽ തികച്ചും സൗജന്യമായി ആയുർവേദ ഡോക്ടറുടെ സേവനം, പഞ്ചകർമ്മ തെറാപ്പി, സ്പീച് തെറപ്പി, ഫിസിയോ തെറാപ്പി, ഒക്ക്യൂപ്പേഷണൽ തെറാപ്പി, സ്പെഷ്യൽ എഡ്യൂക്കേഷൻ, സൈക്കോ തെറാപ്പി &കൗൺസില്ലിങ് എന്നിവ നൽകി വരുന്നുണ്ട്.

അന്താരാഷ്ട്ര ഒക്ക്യൂപ്പേഷണൽ തെറാപ്പി ദിനത്തോടനുബന്ധിച്ച് കാരുണ്യതീരം ക്യാമ്പസ് റീഹാബിലിറ്റേഷൻ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ 18 വയസ്സ് വരെയുള്ള കുട്ടികളിലെ ശാരീരിക മാനസിക വെല്ലുവിളികൾ, പഠന വൈകല്യങ്ങൾ, സംസാര വൈകല്യങ്ങൾ എന്നിവ തിരിച്ചറിയാനും അവ പരിഹരിക്കാനുമായി സൗജന്യ മെഡിക്കൽ അസ്സെസ്മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 

2021 ഒക്ടോബർ 27 ബുധനാഴ്ച്ച കാരുണ്യതീരം ക്യാമ്പസ്സിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ ശിശു രോഗ വിദഗ്ധൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്, ഒക്ക്യൂപ്പേഷണൽ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച് തെറാപ്പിസ്റ്റ്, സൈക്കോ തെറാപ്പിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ, സോഷ്യൽ വർക്കർ എന്നിവരുടെ സേവനം ഉണ്ടായിരിക്കുന്നതാണ്.  

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ താഴെ നൽകുന്ന ഫോൺ നമ്പറിൽ വിളിച്ച്‌ രജിസ്റ്റർ ചെയ്യുക. 

+91 9946661059
+91 7293600400
Previous Post Next Post
3/TECH/col-right