Trending

നാടിന്റെ നൻമയായ് വിദ്യാലയ ശൂചീകരണം.

പൂനൂർ: ദീർഘനാളുകൾക്ക് ശേഷം സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കവുമായി പൂനൂർ ഗവൺമെൻറ് ഹയർസെക്കൻ്ററി  സ്കൂളിൽ പൊതുജന പങ്കാളിത്തത്തോടെ വിദ്യാലയ ശൂചീകരണം നടത്തി. എം എൽ എ അഡ്വ. സച്ചിൻ ദേവ് ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിത, വാർഡ് മെമ്പർമാരായ കെ കെ അബ്ദുള്ള മാസ്റ്റർ, ആനിസ ചക്കിട്ട കണ്ടി, ഖൈറുന്നിസ റഹീം, പിടിഎ പ്രസിഡന്റ് എൻ അജിത് കുമാർ, വൈസ് പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ, എംപിടിഎ ചെയർപേഴ്സൺ എം. അസീന, പ്രിൻസിപ്പാൾ യു ബി മഞ്ജുള, ഹെഡ്മാസ്റ്റർ വി.അബ്ദുൽ ബഷീർ എന്നിവർ നേതൃത്വം നൽകി.

രക്ഷിതാക്കൾ, പിടിഎ, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്ക്കൂൾ അധ്യാപകർ, ഓഫീസ് ജീവനക്കാർ, യുവജന സംഘടനകളായ ഡി വൈ എഫ് ഐ, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ, യുവ കാന്തപുരം, ജാസ് നെരോത്ത്, സി ആർ എഫ് ചളിക്കോട് എന്നീ ക്ലബ്ബംഗങ്ങൾ, സന്നദ്ധ സംഘടനകൾ, മദർ പിടിഎ, എസ്.എം.സി, പൊതുപ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, പൂർവ വിദ്യാർത്ഥികൾ തുടങ്ങിയവർ  പങ്കാളികളായി. 
Previous Post Next Post
3/TECH/col-right