Trending

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ഐ.എം.എ

തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ഐഎംഎ.ഈ മരുന്ന് ലോകത്തെവിടെയും പരീക്ഷിച്ചിട്ടില്ലെന്നും മരുന്ന് അശാസ്ത്രീയമാണെന്നും ഐഎംഎ ആരോപിക്കുന്നു. ഈ വിഷയത്തില്‍ ഹോമിയോ – മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരുടെ പോരിലെ ഏറ്റവും അവസാനത്തെ സംഭവമാണിത്.

സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
കുട്ടികള്‍ക്ക് കൊവിഡ് മൂലം ഗുരുതരമായ അസുഖം വരാന്‍ സാധ്യതയില്ല. അവര്‍ക്ക് വാക്സീന്‍ പോലും വേണ്ടെന്നിരിക്കെ ആഴ്സനിക് ആല്‍ബം പോലുള്ള മരുന്ന് കുട്ടികളില്‍ പരീക്ഷിക്കരുതെന്നും ഐഎംഎ സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.

ഹോമിയോക്കെതിരായ കുപ്രചരണമാണിതെന്നും മരുന്ന് സുരക്ഷിതമാണെന്നുമെന്ന നിലപാടിലാണ് ഹോമിയോ ഡോക്ടര്‍മാര്‍. മരുന്ന് പരീക്ഷിച്ചിട്ടുണ്ടെന്നും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ഏതെങ്കിലും സ്വകാര്യ ലാബില്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ട് വിശ്വാസയോഗ്യമല്ലെന്നും മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരുടെ വാദം ഖണ്ഡിക്കാന്‍ ഇവര്‍ ഉന്നയിക്കുന്നു.

കൊവിഡ് ലക്ഷണങ്ങളായ പനിയ്ക്കും ചുമയ്ക്കുമെല്ലാം നല്‍കുന്ന മരുന്നാണ് ഇതെന്നും രോഗ തീവ്ര അനുസരിച്ച്‌ മരുന്ന് മാറ്റി നല്‍കുകയാണ് ചെയ്യുന്നതെന്നും ഹോമിയോ ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. സിസിആര്‍എച്ച്‌ 625000 പേരില്‍ പഠനം നടത്തിയിട്ടുണ്ടെന്നും മരുന്ന് 99.3 ശതമാനം ഫലപ്രദമാമെന്ന് കണ്ടെത്തിയെന്നുമാണ് ഹോമിയോ വിഭാഗത്തിന്റെ മറ്റൊരു വാദം.പേടി പോലും മാറ്റുന്ന മരുന്നാണിതെന്നും ഇവര്‍ പറയുന്നു.
Previous Post Next Post
3/TECH/col-right