ആവിലോറ എം എം യു പി സ്കൂളിൽ നവംബർ ഒന്നിന് ക്ലാസുകൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായുള്ള രക്ഷാകർതൃ പരിശീലന ശിൽപശാലകൾക്ക് ഇന്നലെ തുടക്കമായി. വിദ്യാലയത്തിലെ മൊത്തം രക്ഷിതാക്കളെയും നാലു ദിവസങ്ങളിൽ 12 സെഷനുകളിലായി വിളിച്ചുചേർത്താണ് ബോധവൽക്കരണം സംഘടിപ്പിക്കുന്നത്.
ഇന്നലെ (ബുധനാഴ്ച) മൂന്നു സെഷനുകളിലായി 9 ക്ലാസുകൾക്ക് പരിശീലനം നടന്നു.ഹെഡ് മാസ്റ്റർ കെ പി അബ്ദു റഹ്മാൻ, പി വി അഹ്മദ് കബീർ, കെ ഖാദർ മാസ്റ്റർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഇന്ന് (വ്യാഴാഴ്ച) 2E, 3A, B, C, D, E, 4 A, B, C ക്ലാസ്സുകളിലെ പരിശീലനം ഉണ്ടാകും രക്ഷിതാക്കൾ നിശ്ചിത സമയത്തു തന്നെ സംബന്ധിക്കണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Tags:
EDUCATION