കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ റിപ്പോർട്ട് പ്രകാരം കോഴിക്കോട് ജില്ലയില്‍ രണ്ട് ദിവസങ്ങളിൽ (ഒക്ടോബർ 20, 21) ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജനങ്ങൾ ജാഗ്രത പാലിക്കണം, ഏത് സാഹചര്യവും നേരിടാൻ ജില്ലഭരണകൂടം സജ്ജമാണ്. ജില്ലാ ദുരന്ത നിവാരണ അടിയന്തര കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ എല്ലാ താലൂക്ക് ഓഫീസുകളിലേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും കണ്‍ട്രോള്‍ റൂം 24 മണിക്കൂര്‍ പ്രവര്‍ത്തനക്ഷമമാണ്.പോലീസ്, ഫയര്‍ ആന്റ റസ്‌ക്യൂ, ഇറിഗേഷന്‍, വൈദ്യുതി, ബി.എസ്.എന്‍.എല്‍ വകുപ്പുകളും അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണ്.
ഡാമുകളിലെയും, നദികളിലെയും ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നദികളില്‍ ജലനിരപ്പ് ഉയരുകയും പ്രദേശിക വെള്ളക്കെട്ട് കൂടുകയും ചെയ്താൽ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ബോട്ടുകള്‍ ഡയറക്ടര്‍ ഓഫ് ഫിഷറീസിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.
നദികള്‍, വെള്ളവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍, പാറക്കെട്ടുകള്‍, വെള്ളപ്പൊക്കം നേരിടുന്ന പ്രദേശങ്ങള്‍ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമുണ്ട്.പതിവായി അപകടങ്ങള്‍ ഉണ്ടാകുന്ന മലയോര മേഖലയിലെ നദീതീരങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചു.
കൺട്രോൾ റൂം നമ്പറുകൾ
ജില്ലാ കൺട്രോൾ റൂം - 0495 2371002,1077.
കോഴിക്കോട് താലൂക്ക് -0495-2372966.
കൊയിലാണ്ടി - 0496-2620235.
വടകര-0496-2522361.
താമരശ്ശേരി- 0495-2223088.
Tags:
KOZHIKODE