പൂനൂർ: പൂനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ
കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗത്തിൻ്റെ സഹകരണത്തോടെ 'കാടകം കൗതുകം' എന്ന പേരിൽ ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ച് വെബിനാർ സംഘടിപ്പിച്ചു.
ഹെഡ്മാസ്റ്റർ വി അബ്ദുൽ ബഷീർ അദ്ധ്യക്ഷനായി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിത ഉദ്ഘാടനം ചെയ്തു. സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ടി സുരേഷ് പ്രഭാഷണം നടത്തി. കേരളത്തിലെ കാടുകൾ, വിവിധ ആവാസവ്യവസ്ഥകൾ, വംശനാശ ഭീഷണി നേരിടുന്ന ജീവികൾ, സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത എന്നീ കാര്യങ്ങൾ ചർച്ച ചെയ്തു. അധ്യാപകരായ എ വി മുഹമ്മദ്, ടി പി അജയൻ, സിനി ഐസക്, കെ കെ നസിയ, സി കെ നിഷിത കൃഷ്ണൻ, വി എം ശിവാനന്ദൻ, സി കെ മുഹമ്മദ് ബഷീർ, കെ അബ്ദുൽ ലത്തീഫ്, വിദ്യാർഥികളായ ആയിഷ സിയന്ന, എ വെെ മുഹമ്മദ് ഇഹ്സാൻ, ബി എസ് പാർവണ എന്നിവർ ആശംസകൾ നേർന്നു. സീഡ് കോഓഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ സ്വാഗതവും പൂജ സതീഷ് നന്ദിയും പറഞ്ഞു.
Tags:
EDUCATION