Trending

പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലുമായി 23 പേരെ തെരുവുനായ കടിച്ചു.

പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലുമായി 23 പേരെ തെരുവുനായ കടിച്ചു.കടിയേറ്റ പലര്‍ക്കും മുറിവ് മാരകമാണ്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ക്ക് താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി.നായയെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി.

ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് പുളിയോട്ടുമുക്കിലാണ് നായയെ ആദ്യം കണ്ടത്. ഇവിടെ നിന്ന് ഒരാളെ കടിച്ച നായ മറ്റ് തെരുവ് നായകളെയും കടിച്ചിട്ടുണ്ട്. പിന്നീട് മുളിയങ്ങലില്‍ നിന്നും കൈതക്കലില്‍ നിന്നും ആളുകളെ കടിച്ച്‌ പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പേരാമ്പ്ര ബസ്സ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, കല്ലോട് എന്നിവിടങ്ങളിലും നായ വിളയാടി.

സംസ്ഥാനപാതയിലൂടെ ഓടിയ നായയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് കൈതക്കലില്‍ നിന്ന് പിടികൂടുകയായിരുന്നു. തിങ്കളാഴ്ച എളേറ്റിൽ,ഉണ്ണികുളം, പനങ്ങാട്, ബാലുശ്ശേരി ഭാഗങ്ങളിലും നിരവധി പേരെ തെരുവ്നായ കടിച്ചിരുന്നു.

പേരാമ്പ്രയിൽ 23 പേരെ കടിച്ച നായക്ക് പേ ഇളകിയിട്ടുണ്ടോ എന്ന സംശയവും ഉണ്ട്.
Previous Post Next Post
3/TECH/col-right