Trending

പുസ്തക പയറ്റ് സംഘടിപ്പിച്ചു.

എളേറ്റിൽ: ചുഴലിക്കര സുലൈമാൻ ഹാജി മെമ്മോറിയൽ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമാഹരിക്കുന്നതിനു് വേണ്ടി സംഘടിപ്പിച്ച പുസ്തക പയറ്റ് നവ്യാനുഭവമായി. പഴയ കാല പണം പയറ്റിൻ്റെ മാതൃകയിൽ സംഘടിപ്പിച്ച പുസ്തക പയറ്റിൽ മുന്നൂറോളം പുസ്തകങ്ങൾ സമാഹരിക്കാൻ കഴിഞ്ഞു. പുസ്തക പയറ്റിന് മുന്നോടിയായി നടന്ന വിളംബര ജാഥക്ക് അദിൻ സുലൈമാൻ, അദ്നാൻ റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.

പുസ്തക പയറ്റിൻ്റെ ഉദ്ഘാടനം പ്രവാസി വ്യവസായി അസ്മാക്സാലിഹ് പ്രശസ്ത സിനിമാ നടൻ ബിച്ചാൾമുഹമ്മദിന് പുസ്തകങ്ങൾ കൈമാറി നിർവ്വഹിച്ചു.എം.പി ഗഫൂർ മാസ്റ്റർ അധ്യക്ഷനായിരുന്നു.എം.എ ഗഫൂർ മാസ്റ്റർ, സി.പി അഷ്റഫ് ,കെ. കെ ഷൈജൽ അലി, കെ.കെ.മുസ്തഫ , കെ.കെ നാസർ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.

പ്രശസ്ത സോഷ്യൽ മീഡിയ ഗായകൻ റസാഖ് എളേറ്റിൽ, ഉബൈദ്. സി.പി എന്നിവരുടെ നേതൃത്വത്തിൽ ഗാനവിരുന്നൊരുക്കി. സക്കരിയ എളേറ്റിൽ സ്വാഗതവും കെ.കെ റഫീഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right