Trending

പാലോറ മല;പരിസരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം:രാഷ്ട്രീയ ജനതാദൾ

കൊടുവള്ളി: മടവൂർ കിഴക്കോത്ത് പഞ്ചായത്തുകളിലായി നിലനിൽക്കുന്ന പാലോറ മലയിലെ അനധികൃത നിർമ്മാണ പ്രവർത്തികൾ താഴ്വാരങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ ജീവന് ഭീഷണി ആവുന്ന തരത്തിൽ തുടരുന്നത് ആശങ്കാവഹമാണെന്നും നിർമാണ പ്രവർത്തികൾ പൂർണമായും നിർത്തിവെക്കണമെന്നും രാഷ്ട്രീയ  ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റർ ആവശ്യപ്പെട്ടു 

മലയിടിച്ച്  നിരത്തി മണ്ണെടുത്ത്  വലിയ തോതിലുള്ള നിർമ്മാണ പ്രവർത്തികളും പൈലിംഗും പ്രകൃതിക്കുണ്ടാക്കിയ ആഘാതം ഭീകരമാണെന്നും അത് മൂലമുണ്ടായ മലവെള്ളപ്പാച്ചിലും സോയിൽ പൈപ്പിംഗ് എന്ന് സംശയിക്കുന്ന  മണ്ണും ചളിയും കൽപൊടികളും ചേർന്ന് കുഴമ്പു രൂപത്തിൽ ഭൂഗർഭ ജലം മലയടിവാരത്തിൽ ഒലിച്ചു വരുന്നതും തുടർചയായുണ്ടാവുന്ന  മണ്ണിടിച്ചിലും പരിസരവാസികൾ ഭീതിയോടയാണ് ഇവിടെ  ജീവിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ മലയിൽ നിന്നുള്ള വെള്ളപ്പാച്ചിലിൽ പരിസരവാസികളായ വാസു  മോഹനൻ എന്നിവരുടെ വീടിന്റെ സംരക്ഷണഭിത്തി പൂർണമായും തകരുകയും വീടിന്റെ നിലനിൽപ്പ് തന്നെ അപകടകരമായ രീതിയിലുമാണ്  ഉള്ളത് .ഇനിയും ശക്തമായ മഴ തുടർന്നാൽ വാസുവിന്റെ വീടിന്റെ പുറക് വശം ഉൾപ്പെടെ ഇടിഞ്ഞ് കിണറും വീടിന്റെ തറയും കൂടുതൽ അപകടാവസ്ഥയിൽ ആവുകയും വീട് പൂർണ്ണമായും  തകരാനും സാധ്യതയുണ്ടെന്നും,സമീപ വീട്ടുകാരടക്കം മാറി താമസിക്കേണ്ട അസ്ഥയിലാണെന്നും  നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു .

എത്രയും പെട്ടെന്ന് അധികാരികളുടെയും ബന്ധപ്പെട്ടവരുടെയും ഭാഗത്ത് നിന്ന് മലയടിവാരത്ത് താമസിക്കുന്നവരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നതിന് വേണ്ട നടപടികൾ കൈകൊള്ളണമെന്നും  ഇവരുടെ ആശങ്കയകറ്റണമെന്നും പാലോറ മലയിൽ നടത്തുന്ന അനധികൃത നിർമാണം പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതത്തിനെതിരെ   പാലോറമല സംരക്ഷണ സമിതിയും നാട്ടുകാരും നടത്തുന്ന  സമരത്തിന് പൂർണ്ണ പിന്തുണ നൽകുന്നുവെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. 

യുവ രാഷ്ട്രിയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി, രാജൻ, ശ്രീനിവാസൻ എന്നിവർ അപകടസ്ഥലം സന്ദർശിച്ചു.
Previous Post Next Post
3/TECH/col-right