Trending

കിഴക്കോത്ത് കാവിലുമ്മാരത്ത് സർവ്വകക്ഷി ധർണ്ണ.

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പട്ടിണിമരണം എന്ന് പറഞ്ഞ് ഒരു ചാനലിൽ വന്ന തെറ്റായ വാർത്തക്കെതിരെയും, കുറ്റവാളികളെ വെളിച്ചത്ത് കൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് സർവകക്ഷി പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.

വാർത്ത വാസ്തവ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവും ഒരു നാടിനെയും ജനങ്ങളെയും ഒന്നടങ്കം അപകീർത്തിപ്പെടുത്താനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗവുമാണ്. അച്ചനെ സംരക്ഷിക്കാത്തതിന്റെ പേരിൽ മകനും അയാളുടെ കൂട്ടാളിക്കും എതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് ആക്ഷൻ കമ്മറ്റി രൂപീകരിച്ച് താമരശ്ശേരി ഡി.വൈ.എസ്.പി, കൊടുവള്ളി സി.ഐ. എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. 

പ്രതിഷേധ ധർണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പർ നസീമജമാലുദ്ദീന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ സി.എം. ഖാലിദ്  ഉദ്ഘാടനം ചെയ്തു. എൻ.കെ.സുരേഷ് മുഖ്യപ്രഭാഷണം നടത്തി.

ജൗഹർ ഫസൽ എ.കെ,  നാസർ അമ്മപ്പാറ, റഷീദ് തലപ്പടിക്കൽ കെ.ആർ.എസ്., സോമൻ സി.പി., ബാബുരാജ് പി.ടി, കമറുൽ  ഹക്കീം കച്ചേരിമുക്ക് , റാസിഖ് കെ.എന്നിവർ പ്രസംഗിച്ചു. റിയാസ് പാറമ്മൽ സ്വാഗതവും അരുൺ കുമാർ കുണ്ടത്തിൽ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right