Trending

മഴവെള്ളം വീടിൻ്റെ മതിൽ തകർത്തു:നിരവധി വീട്ടുകാർ ആശങ്കയിൽ

മടവൂർമുക്ക്: കനത്ത മഴയിൽ കുത്തി ഒലിച്ച്  വന്ന മഴവെള്ളം വീടിൻ്റെ മതിൽ മുഴുവനായും തകർത്തു. പാലോറ മലയുടെ അടിഭാഗത്ത് താമസിക്കുന്ന ചെരിച്ചി പറമ്പിൽ വാസു എന്നയാളുടെ വീടിൻ്റെ മതിലാണ് പൂർണ്ണമായും തകർന്നടിഞ്ഞത്.

വീടിൻ്റെ മേലേ ഭാഗത്ത് നിന്നും പെട്ടെന്ന് വെള്ളം കുത്തി ഒലിച്ച് വന്നതാണെന്നും വീട് വെച്ചത് മുതൽ ഇത് വരെ ഈ രീതിയിലുള്ള അനുഭവം ഉണ്ടായിട്ടില്ല എന്നും സാധാരണ ഗതിയിൽ മേലേ ഭാഗത്ത് നിന്നും മഴവെള്ളം ഒലിച്ച്  വരാറില്ലെന്നും വീട്ടുടമസ്ഥൻ്റെ  മകൻ അജേഷ് പറഞ്ഞു.

പടിഞ്ഞാറ പുറായിൽ അസൈൻ എന്നയാളുടെ വീടിൻ്റെ ഒരു ഭാഗവും മഴവെള്ള പാച്ചിലിൽ ഇടിഞ്ഞതായി റിപ്പോർട്ടുണ്ട്.

മഴ പെയ്ത വെള്ളം കുത്തി ഒലിച്ച് വീട്ടിലേക്ക്  വന്നതല്ലാ എന്നും  മറ്റേതെങ്കിലും തരത്തിൽ വന്നതാവാനാണ് സാധ്യത എന്നും ദൃക്സാക്ഷികൾ വെളിപെടുത്തുന്നു.വീണ്ടും വെള്ളം കുത്തി ഒലിച്ച് വരുമോ എന്ന ആശങ്കയിലാണ് പരിസര വാസികൾ.
Previous Post Next Post
3/TECH/col-right