Trending

പ്രതിഫലം ആഗ്രഹിക്കാത്ത പൊതു പ്രവർത്തനമാണ് മനുഷ്യനെ സമ്പന്നനാക്കുന്നത് :അഷ്റഫ് താമരശ്ശേരി.

പൂനൂർ:നന്മ നിറഞ പ്രവർത്തനങ്ങൾ ഒറ്റക്കും കൂട്ടായും ബാധ്യതയായി ഏറ്റെടുക്കാൻ ഗാന്ധിജയന്തി ദിനത്തിൽ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഗാന്ധിജയന്തിയോടനുബന്ധിച്ച് കാരുണ്യതീരം കാമ്പസിൽ വെച്ച് സംഘടിപ്പിച്ച സോഷ്യൽ ഇൻറലിജൻസ് വർക്ഷോപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 സമദ് പാണ്ടിക്കൽ അധ്യക്ഷത വഹിച്ചു.

പ്രമുഖ പരിശീലകൻ സജി നരിക്കുഴി സാമൂഹ്യ പ്രതിബദ്ധത എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.  സി.കെ.എ ഷമീർ ബാവ, ഹക്കീം പുവ്വക്കോത്ത്, ബാബു കുടുക്കിൽ, എ. മുഹമ്മദ് സാലിഹ്, കെ. അബ്ദുൽ മജീദ് . ശേഷം നടന്ന പൊതു ചർച്ചയിൽ പുതിയ അംഗങ്ങളിൽ നിന്നും അഭിപ്രായനിർദ്ദേശങ്ങൾ തേടുകയും എക്സിക്യൂട്ടീവ് മെമ്പർമാരുമായുള്ള മുഖാമുഖവും നടന്നു. സംഘടനാ എക്സിക്യൂട്ടീവ് മെമ്പർ അഡ്വ. ടി.പി.എ നസീർ പൊതു ചർച്ച നിയന്ത്രിച്ചു. ഹെൽത്ത്കെയർ ഫൗണ്ടേഷൻ സെക്രട്ടറി താലിസ് ടി.എം സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ ഹകീം മാസ്റ്റർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right