Trending

കിഴക്കോത്ത് പട്ടിണി മരണം വാർത്ത വാസ്തവ വിരുദ്ധം.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പട്ടിണി മരണം എന്ന് പറഞ്ഞ് ഒരു ചാനലിൽ വന്ന വാർത്ത വാസ്തവ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവും ഒരു നാടിനെയും, ജനങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗവുമാണെന്ന് വാർഡ് മെമ്പർ നസീമ ജമാലുദ്ധീൻ.

മരണപ്പെട്ട ചരിച്ചിപ്പറമ്പിൽ ചാത്തുണ്ണി
താമരശ്ശേരി ഗ്രാമ പഞ്ചായത്തിൽ നിന്നും സ്വീപ്പർ തസ്തികയിൽ റിട്ടയർ ചെയ്ത സർവ്വീസ് പെൻഷനർ ആണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് 13 ന് വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.ആ സമയത്ത്
പോലീസിൽ വിവരം അറിയിക്കുകയും അവർ സ്ഥലത്ത് വന്ന് ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം തുടങ്ങിയ
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിക്കുകയുമാണ്
ചെയ്തത്. ആ മാസവും പെൻഷൻ ഇനത്തിൽ 13661 (പതിമൂവായിരത്തി അറുനൂറ്റി അറുപത്തി ഒന്ന്) രൂപ
കിഴക്കാണ് പോസ്റ്റ് ഓഫീസ് വഴി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കൂടാതെ വേറക്കുന്ന് മലയിൽ സർക്കാർ
പതിച്ച് നൽകിയതും താമസിക്കുന്ന സ്ഥലത്തുള്ളതും അടക്കം ഏകദേശം 20 സെന്റിൽ അധികം ആദായം
ലഭിക്കുന്ന ഭൂമിയും ഉണ്ട്. അദ്ദേഹത്തെ സംരക്ഷിക്കുന്നതിന് ശാരീരികമായും മാനസികമായും നല്ല
ആരോഗ്യമുള്ള സുമാർ 50 വയസ്സ് പ്രായമുള്ള മകനും ഉണ്ട്. ഇവരുടെ വീട്ടിൽ കുരച്ച് ചാടുന്ന വലിയ
രണ്ട് നായകൾ ഉള്ളത് കൊണ്ട് അയൽവാസികൾക്ക് ആ വീട്ടിലേക്ക് പോകാൻ ഭയമാണ്. സർവീസ്
പൻഷനർ ആയത് കൊണ്ട് ചാത്തുണ്ണിക്ക് വീട് നൽകുന്നതിന് സാങ്കേതിക തടസ്സമുണ്ട്.

ഞാൻ മുമ്പ്
ഇവിടെ മെമ്പർ ആയപ്പോഴും തുടർന്ന് ഈ വാർഡിൽ ഉണ്ടായിരുന്ന മെമ്പറും അവരുടെ മകന്റെ പേരിൽ
വീട് നൽകുന്നതിന് വേണ്ടി അവരെ സമീപിച്ചപ്പോൾ ഞങ്ങൾക്ക് വീട് വേണ്ടെന്ന് പറഞ്ഞ് 
ഒഴിയുകയാണുണ്ടായത്. മാസങ്ങൾക്ക് മുമ്പ് കാവിലുമ്മാരത്തെ സന്നദ്ധ പ്രവർത്തകരായ ഏതാനും
യുവാക്കൾ സൗജന്യമായി വീട് നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞ് സമീപിച്ചപ്പോഴും അവർ വീട് വേണ്ടെന്ന
നിലപാട് സ്വീകരിക്കുകയായിരുന്നു.

ജാതി - മത, കക്ഷി - രാഷ്ടീയ ഭേദമനന്യേ പരസ്പര സഹകരണത്തോടെ ജീവിക്കുന്ന കിഴക്കോത്ത് കാവിലുമ്മാരം പ്രദേശത്തെ ജനങ്ങളെ ലോകത്തിന്
മുമ്പിൽ മോശമായി ചിത്രീകരിക്കുന്നതിനും നാട്ടിലെ നല്ലവരായ ജനങ്ങൾക്കിടയിൽ വിഷ വിത്തുകൾ വിതക്കുന്നതിനും ഉള്ള ഒരു പ്രവൃത്തിയായി മാത്രമേ ഈ വാർത്തയെ കാണാൻ സാധിക്കുകയുള്ളൂ. ഈ
വാർത്തയുടെ സത്യാവസ്ഥ മലസ്സിലാക്കാൻ താത്പര്യമുള്ളവർക്ക് കോഴിക്കോട് ജില്ലയിലെ
കൊടുവള്ളിയിൽ നിന്നും ഏകാദേശം നാലു കിലോമീറ്റർ മാത്രം ദൂരമുള്ള കാവിലുമ്മാരത്ത് വന്ന്
അന്വേഷിച്ചാൽ അറിയാവുന്നതാണ്.

ആ ദിവസങ്ങളിലെല്ലാം കാവിലുമ്മാരത്തും പരിസരപ്രദേശത്തും
ഉണ്ടായിട്ടും അച്ഛനെ സംരക്ഷിക്കാത്തതിന്റെ പേരിൽ മകനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
പ്രദേശത്ത് ആക്ഷൻ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post
3/TECH/col-right