Trending

വലിയ പിഴ നല്‍കേണ്ടിവരും; കുട്ടിഡ്രൈവര്‍മാരെ പിടിക്കാന്‍ വ്യാപക പരിശോധന

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക്ക​ള്‍​ക്ക് വാ​ഹ​നം കൊ​ടു​ത്തു​വി​ടു​ന്ന മാ​താ​പി​താ​ക്ക​ളെ വ​ന്‍ പി​ഴ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. പി​ഴ​ക്കൊ​പ്പം കു​ട്ടി​ക്കും ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ള്‍​ക്കെ​തി​രെ കേ​സും കൂ​ട്ട​വും കൂ​ടെ​യെ​ത്തും. കു​ട്ടി ഡ്രൈ​വ​ര്‍​മാ​രെ പി​ടി​ക്കാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ര​യും ത​ല​യും മു​റു​ക്കി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ 16കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വാ​ഹ​ന​ങ്ങ​ളു​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന കു​ട്ടി​ക​ളെ പി​ടി​കൂ​ടാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്.എ​ന്‍​ഫോ​ഴ്സ്മെന്‍റ് ആ​ര്‍.​ടി.​ഒ അ​ന​ന്ത​കൃ​ഷ്ണ​െന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം വ്യാ​പ​ക പ​രി​ശോ​ധ​ന​യാ​ണ്  വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന​ത്.

ശിക്ഷ ഇങ്ങനെ

25,000 രൂ​പ പി​ഴ ഇ​ന​ത്തി​ല്‍ ഈ​ടാ​ക്കും. കു​ട്ടി​ക്കും ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ള്‍​ക്കു​മെ​തി​രെ വെ​വ്വേ​റെ കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യും. ഇ​ത്ത​ര​ത്തി​ല്‍ കേ​സി​ല്‍​പെ​ടു​ന്ന കു​ട്ടി​ക​ള്‍​ക്ക് ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ് നേ​ട​ണ​മെ​ങ്കി​ല്‍ 25 വ​യ​സ്സു​വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.
Previous Post Next Post
3/TECH/col-right