Trending

അംബേദ്കർ സംസ്ക്കാരിക നിലയം വായനശാല ഉദ്ഘടനം നിർവഹിച്ചു.

ചമൽ:അംബേദ്കർ സാംസ്‌കാരിക നിലയം വായനശാലയുടെ ഉദ്ഘാടനം  കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മുഹമ്മദ്‌ മോയത്ത്‌ നിർവഹിച്ചു.

സാംസ്‌കാരിക നിലയം  പ്രസിഡന്റ്‌ എൻ.പി കുഞ്ഞാലികുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ വിഷ്ണു ചുണ്ടൻകുഴി , പ്രേംജി ജെയിംസ്, ബീന ജോർജ്, ബാലൻ ബെറ്റർ, കെ.വി സെമ്പാസ്റ്റ്യൻ, ലീല (അംഗനവാടി ടീച്ചർ), എന്നിവർ ആശംസകൾ അറിയിച്ചു.

ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടന്ന ഓൺലൈൻ കലാപരിപാടികൾ വിജയിച്ച വിദ്യാർത്ഥികളായ അനന്യ ബിനു,സന ഫാത്തിമ,ശ്രീനിക,അൻവിക അഭിലാഷ്,അഭിമന്യു എന്നിവർക്കുള്ള സമ്മാനദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, വാർഡ് മെമ്പറും നിർവഹിച്ചു.


 പ്രദേശത്തെ കലാ-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന സുബ്രഹ്മണ്യൻ (കഥ, കവിതാ,നാടക രചന), സതീഷ് കുമാർ (ഗായകൻ),
 രമേശ് പി എം (നാടകരചന, കവിത രചന),
 വിവേക് (അഭിനയം, ഷോർട് ഫിലിം രചന), 
എൻ.പി കുഞ്ഞാലിക്കുട്ടി (ഗാന രചന,), ഗോകുൽ ചമൽ (സന്നദ്ധ രക്ത ദാനം, ഓൺലൈൻ മാധ്യമ പ്രവർത്തനം) എന്നിവരെ പൊന്നാട അണിയിച്ചു കൊണ്ട് ആദരിച്ചു.

 സാംസ്കാരിക നിലയ ത്തിന്റെ പ്രവർത്തന  റിപ്പോർട്ട്  ജിതിൻ പി.ആർ അവതരിപ്പിച്ചു

 ചടങ്ങിൽ സാംസ്കാരികനിലയം സെക്രട്ടറി കെ.പി രാജൻ സ്വാഗതവും  മുൻ പ്രസിഡന്റ് എം.പി പ്രേമൻ നന്ദിയും പറഞ്ഞു.ബിനു എൻ കെ, ഷിജു പഞ്ചജന്യം, വത്സല കൃഷ്ണൻകുട്ടി എന്നിവർ ഉദ്ഘാടന പരിപാടിക്ക് നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right