കേരളത്തിലെ ഓൺലൈൻ മാധ്യമ രംഗത്തെ പ്രവർത്തകരെ എകോപിപ്പിക്കുവാനും വ്യാജ വാർത്തകളുടെ കടന്നു കയറ്റങ്ങൾക്ക് തടയിടുന്നതിനുമായി ഉള്ള സംഘടനയാണ് OMAK.ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ കേരള എന്ന സംഘടനയുടെ മലപ്പുറം ജില്ലാ കമ്മറ്റി രൂപീകരണം മഞ്ചേരി ജസീല ഹാളിൽ വെച്ചു ഞായറാഴ്ച നടന്നു.
മഞ്ചേരി നഗരസഭ വൈസ് ചെയർ പേഴ്സൺ അഡ്വ : ബീന ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
OMAK സംസ്ഥാന പ്രസിഡന്റ് സത്താർ പുറായിൽ, സംസ്ഥാന ജനറൽ സെക്രട്ടറി ഫാസിൽ തിരുവമ്പാടി,സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് റൗഫ് എളേറ്റിൽ, സംസ്ഥാന രക്ഷാധികാരി അബീഷ് ഓമശ്ശേരി പങ്കെടുത്ത് സംസാരിച്ചു.
പുതിയ മലപ്പുറം ജില്ലാ ഭാരവാഹികളായി റോജി ഇലവനാംകുഴി (ജില്ലാ പ്രസിഡന്റ് ) ഷമീർ പുളിക്കൽ (ജില്ലാ ജന :സെക്രട്ടറി ) മുഹമ്മദ് ഷഫീക് (ട്രഷർ ),മൻസൂർ നിലമ്പൂർ,സിദ്ദിക്ക് കാട്ടിലങ്ങാടി (വൈസ് പ്രസിഡന്റ് ) ശബ്ന തെസ്നി.വി.കെ,ഷിനോ സണ്ണി (ജോയിന്റ് സെക്രട്ടറിമാർ ) ആയും തിരഞ്ഞെടുത്തു.
വാർത്തകളിലെ ആധികാരികതയും നേരും നിലനിർത്താൻ OMAK സംഘടനയ്ക്ക് കഴിയും എന്ന് പുതിയ ഭാരവാഹികൾ പറഞ്ഞു.
Tags:
KERALA