പ്രകാശന ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ സമിതി അംഗം അഷ്റഫ് തങ്ങൾ തച്ചംപൊയിൽ, മുസ്ലിം യൂത്ത് ലീഗ് കൊടുവള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.നസീഫ്, താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി നദീർ അലി, എം.എസ്.എഫ് ജനൽ സെക്രട്ടറി തസ്‌ലീം ഒ.പി, ഗ്രീൻ ആർമി ട്രഷറർ വി.കെ അബ്ദുൽ റഷീദ്, ഗാനം ആലപിച്ച സെയ്ദ് അക്ഫൽ തുടങ്ങിയവർ സംബന്ധിച്ചു.
ന്യൂനപക്ഷ സംഘടിത ശക്തിക്ക് ദിശബോധം നൽകി രാഷ്ട്രീയ ഭൂമികയിൽ അദ്ഭുതം സൃഷ്ടിച്ച സി.എച്ചിന്റെ ഓർമ്മകൾക്ക് പുതുജീവൻ നൽകുന്ന ഗാന സമാഹാരങ്ങൾ ഒരുക്കിയ ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി ട്രഷറർ നജീബ് തച്ചംപൊയിലിനും സർഗ്ഗധാര അണിയറ പ്രവർത്തകർക്കും ഡോ.എം.കെ മുനീർ ആശംസകൾ നേരുകയും ചടങ്ങിൽ നന്ദി അറീക്കുകയും ചെയ്തു.
0 Comments