Trending

എളേറ്റിൽ മർക്കസ് വാലി ദഅവ കോളേജ് ഉദ്ഘാടനം ഇന്ന്.

എളേറ്റിൽ കേന്ദ്രമായി വിദ്യാഭ്യാസരംഗത്ത് പ്രവർത്തിച്ചുവരുന്ന മർകസ് വാലിയുടെ പുതിയ സംരംഭമായ ദഅവ കോളേജിന്റെ ഉദ്ഘാടനം ഇന്ന് (ഞായറാഴ്ച) വൈകുന്നേരം 7 മണിക്ക് നടക്കും.

കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ
സി.മുഹമ്മദ് ഫൈസി ഉത്ഘാടനം നിർവഹിക്കും. സി പി മുഹമ്മദ്‌ ഷാഫി സഖാഫി, പ്രിൻസിപ്പാൾ കെ ടി ജാഫർ ബാഖവി പങ്കെടുക്കും.

ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതിയ ആൺകുട്ടികൾക്ക് ദഅവ കോളേജിൽ പ്രവേശനം നൽകും.പ്ലസ് വൺ   കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ പഠനാവസരങ്ങൾ ഉണ്ടാകും.
Previous Post Next Post
3/TECH/col-right