Trending

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്​ മുഖ്യമന്ത്രി; പുറത്തിറങ്ങാനുള്ള നിബന്ധനകൾ ഒഴിവാക്കി

സംസ്ഥാനത്ത് പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നാൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇത് ബാധകമല്ല. വാക്സിൻ സർട്ടിഫിക്കറ്റ്, ആർടിപിസിആർ, രോഗമുക്തി സർട്ടിഫിക്കറ്റ് എന്നിവ ഇനി ആവശ്യമില്ല.

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ ഇന്നലെ കൊവിഡ് അവലോകനയോഗത്തിൽ തീരുമാനമായിരുന്നു. ഹോട്ടലുകളിൽ ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയായി. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ ഉപാധികളോടെ അനുമതി നൽകാം. രണ്ട് ഡോസ് വാക്സിൻ എടുത്തവര്‍ക്ക് ബാറുകളിലും റസ്റ്റന്റുകളിലും പ്രവേശിക്കാം. ബാറുകളിൽ ഇരുന്ന് കഴിക്കുന്നതിനും ഇനി മുതൽ തടസമുണ്ടാകില്ല. എ.സി ഉപയോഗിക്കാൻ പാടില്ല. സീറ്റെണ്ണത്തിന്‍റെ പകുതി ആളുകളെ പ്രവേശിപ്പിക്കാം. ഇവിടങ്ങളിൽ തൊഴിലാളികളും രണ്ട് ഡോസ് വാക്സിൻ എടുത്തവരാകണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൂടാതെ ഇന്ഡോർ സ്റ്റേഡിയങ്ങൾ, നീന്തൽക്കുളം എന്നിവയുടെ പ്രവർത്തനം അനുവദിക്കാം. വാക്സിനേഷൻ എടുത്തവരെയാകണം ഇവിടെയും പ്രവേശിപ്പിക്കേണ്ടത്. ജീവനക്കാരും രണ്ട് ഡോസ് വാക്സിൻ എടുത്തവരാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം സ്​കൂൾ തുറക്കലുമായി ബന്ധപ്പെട്ട്​ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സമിതികളെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു . സ്​കൂളുകളിലെ വിദ്യാർഥികളെ നിരീക്ഷിക്കാൻ ഡോക്​ടർമാരെ നിയമിക്കണം. സ്കൂളുകളുടെ അറ്റകുറ്റ പണികൾ ഒക്​ടോബർ 20 നുളളിൽ പൂർത്തീകരിക്കണം. പി.ടി.എകൾ അതിവേഗം പുനഃസംഘടിപ്പിക്കണം. സ്​കൂൾ ബസുകളുടെ സുരക്ഷിതത്വം പൊലീസ്​ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right