Trending

പന്നിക്കോട്ടൂരിൽ ഹരിത സമൃദ്ധി പദ്ധതിക്ക് തുടക്കമായി

പന്നിക്കോട്ടൂർ: നരിക്കുനി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ എല്ലാ വീട്ടിലും അടുക്കളത്തോട്ടം എന്ന  ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഹരിത സമൃദ്ധിക്ക് രണ്ടാം വാർഡായ പന്നിക്കോട്ടൂരിൽ തുടക്കമായി.

വാർഡ്‌ തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ സലീം നിർവഹിച്ചു. വാർഡ് മെമ്പർ ജസീല മജീദ് അധ്യക്ഷത വഹിച്ചു. നരിക്കുനി കൃഷി ഓഫീസർ ദാന മുനീർ മുഖ്യാതിഥിയായി. അയക്കൂട്ടം കൺവീനർമാരായ കെ. അബ്ദുറഹിമാൻ ഹാജി, അബ്ദുൽ ജബ്ബാർ എന്നിവർ തൈകൾ ഏറ്റുവാങ്ങി.

മുഴുവൻ വീടുകളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക, സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിലൂടെ ഭക്ഷ്യസുരക്ഷ കൈവരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  ഇതിന്റെ ഭാഗമായി വാർഡിലെ ആവശ്യമായ മുഴുവൻ വീടുകളിലും അയൽസഭകൾ മുഖേനെ പച്ചക്കറി തൈകൾ എത്തിക്കും. മികച്ച അടുക്കളത്തോട്ടമൊരുക്കുന്ന കുടുംബങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്നവർക്ക് ഹരിത സമൃദ്ധി  പുരസ്കാരവും നൽകും.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ സുനിൽകുമാർ, പി.സി ആലിഹാജി, പി.ടി.കെ മരക്കാർ മാസ്റ്റർ, എൻ. കെ മുഹമ്മദ്‌ മുസ്ലിയാർ, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, അശോകൻ മേപ്പിലാട്ട്, ശിവദാസൻ നായർ, ബി. സി. ഷാഫി, ബി.സി റഷീദ്, വി പി ബേബി, കെ. എം സൈനബ, പി സി ജസീൽ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right