Trending

കെസ്ആർടിസി ബസ് സ്റ്റാൻ്റുകൾ സാമൂഹ്യ വിരുദ്ധ കേന്ദ്രമാക്കരുത്:കെസ്ടിഇഒ (എസ്ടിയു)

കെഎസ്ആർടിസി ബസ്സ്റ്റാൻറുകളിൽ ബീവറേജ് കോർപ്പറേഷൻ്റെ ഔട്ട് ലെറ്റുകൾ തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കെഎസ്ആർടിസി ബസ് സ്റ്റാൻ്റുകൾ സാമൂഹിക വിരുദ്ധരുടെ താവളമാക്കരുതെന്നും  കെസ്ടിഇഒ (എസ്ടിയു) സംസ്ഥാന കമ്മറ്റി ഗവൺമെൻറിനോടാവശ്യപ്പെട്ടു.

സാധാരണക്കാരായ നിരവധി പേരുടെ ആശാ കേന്ദ്രവും സ്ത്രീകളുടെയും കുട്ടികളുടെയും യാത്രാ സുരക്ഷിത കേന്ദ്രവുമായ കെസ്ആർടിസി ബസ് സ്റ്റാൻ്റുകളിൽ വരുമാനം മാത്രം ലക്ഷ്യമാക്കി സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാക്കി മാറ്റി യാത്രക്കാരെ കെഎസ് ആർടിസിയിൽ നിന്നും അകറ്റി സ്ഥാപനം നഷ്ടത്തിലാണന്ന് വരുത്തി തൊഴിലാളികളുടെ അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കാനുള്ള ഗൂഢശ്രമമാണ് സർക്കാർ നടത്തുന്നതെന്നും യോഗം കുറ്റപ്പെടുത്തി.

മദ്യം ബസ്സിൽ കയറ്റാൻ പാടില്ല എന്ന നിയമം നിലനിൽക്കെ ബസ് സ്റ്റാൻറുകളിൽ ബീവ്കോ ഔട്ട് ലെറ്റുകൾ തുറന്നാൽ യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവുണ്ടാവുമെന്ന് പറയുന്ന അധികാരികൾ സാമാന്യ ബോധ്യത്തോടെ പ്രസ്താവനകൾ നടത്തണമെന്നും സമാന ചിന്താഗതിക്കാരുമായ് ചേർന്ന് ബീവ്കോ ഔട്ട് ലെറ്റുകൾ ബസ് സ്റ്റാൻറിൽ തുടങ്ങാനുള്ള നീക്കത്തിനെതിരെ എസ്ടിയു ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും മുഴുവൻ തൊഴിലാളികളുടെയും പിന്തുണയുണ്ടാക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.

സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ശിഹാബ് കുഴിമണ്ണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗം കെസ്ടിഇഒ സംസ്ഥാന പ്രസിഡണ്ട് ഇടി മുഹമ്മദ് ബഷീർ എംപി ഉത്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി കബീർ പുന്നല സ്വാഗതം പറഞ്ഞ യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ സിദ്ധീഖലി മടവൂർ, സുരേഷ് ചാലിൽ പുറായിൽ, സാജിദ് മുണ്ടക്കയം, അബ്ദുൽ ജലീൽ പുളിങ്ങോം ബഷീർ മാനന്തവാടി,യൂസുഫ് പട്ടാമ്പി, അബ്ദുൽ ഗഫൂർ മണ്ണാർക്കാട്, കുഞ്ഞുമുഹമ്മദ് കല്ലൂരാവി,പിസ് ശിഹാബുദ്ധീൻ എന്നിവർ സംസാരിക്കുകയും സംസ്ഥാന ട്രഷറർ റഫീഖ് പിലാക്കൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Previous Post Next Post
3/TECH/col-right