Trending

പൂനൂർ ഹൈസ്കൂളിൽ അധ്യാപക ദിനത്തിൽ സ്പെഷ്യൽ ക്ലാപ്സ് സംഘടിപ്പിച്ചു.

പൂനൂർ: അധ്യാപക ദിനത്തോടനുബന്ധിച്ച് പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട്‌സ് ആൻ്റ് ഗൈഡ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ ക്ലാപ്സ് എന്ന പേരിൽ ഗുരുവന്ദന പരിപാടി നടത്തി.

വിദ്യാർത്ഥികൾ നേതൃത്വം നൽകിയ പരിപാടിയിൽ പൂജ സതീഷ് അധ്യക്ഷയായി. ടി.പി അഞ് ജന ഗുരുവന്ദനം നടത്തി. വിദ്യാർത്ഥികളായ അൽക്ക, അവന്തിക, ഷിബിൻ ഷാൻ, നിമഫാത്തിമ, ഫാത്തിമ നൗറിൻ, ദിയ മെഹബിൻ, റിഫ്ന ഫാത്തിമ, കെ. അഷ്നി, ദേവ്ന ദിനേശ്, അമിൻ ഷാജ്, ആദർശ് വി.ആർ, ദേവപ്രയാഗ്, ഫാത്തിമ തബസ്സും എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ഹെഡ്മാസ്റ്റർ വി.അബ്ദുൽ ബഷീർ, ഇ.വി അബ്ബാസ്, എ.വി മുഹമ്മദ്, കെ അബ്ദുസ്സലീം, മുബീന കെ , സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ വി ജംഷിന, എ കെ എസ് നദീറ, ഷിജിന പോൾ, വി.എച്ച് അബ്ദുൾ സലാം, കെ വി ഹരി,  കെ.എം സരിമ, വി പി വിന്ധ്യ എന്നിവർ മറുമൊഴി നൽകി.

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാവിരുന്നുകൾ ചടങ്ങിന് മിഴിവേകി. പി.ആർ അഷ്നിബ് സ്വാഗതവും മാസിൻ രാജ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right