Trending

DYFI പ്രതിഷേധിച്ചു.

ഉണ്ണികുളം:മങ്ങാട് പ്രഥമിക ആരോഗ്യ കേന്ദ്രത്തിന് RP ഫാമിലി സൗജന്യമായി നിർമ്മിച്ചു നല്കിയ കെട്ടിടത്തിൻ്റെ ഉദ്ഘാടന പരിപാടിയിൽ  RP ഫാമിലിയെ പൂർണമായും അവഗണിച്ചതിൽ DYFI നെരോത്ത് യൂണിറ്റ് പ്രതിഷേധം രേഖപെടുത്തി.

പ്രദേശത്തെ ഹയർ സെക്കണ്ടറി സ്കൂളിനും ആശുപത്രിക്കുമായി 4 ഏക്കറോളം സ്ഥലം സൗജന്യമായി നല്കുകയും പുതുതായി ഒരു ആശുപത്രി ബ്ലോക്ക് നിർമിച്ചു നല്കുകയും ചെയ്ത കുടുംബത്തെയാണ്  സ്വന്തം രാഷ്ടീയക്കാരെ മാത്രം ഉദ്ഘാടന പരിപാടിയിൽ തിരുകിക്കയറ്റിയപ്പോൾ പഞ്ചായത്ത് ഭരണ സമിതിയും UDF നേതൃത്വവും പൂർണമായും അവഗണിച്ചത്.

ഭരണക്കാരുടെ വീട്ടിലെ തൂപ്പുകാർ മുതൽ പാറാവുകാരൻ വരെയും, പഞ്ചായത്തിൻ്റെ പരിധിയിൽ വരാത്ത MLA, ജില്ലാ പഞ്ചായത്ത് മെമ്പർ എന്നിവരെയും ക്ഷണിച്ചപ്പോൾ  ബിൽഡിംഗ് നിർമ്മാണത്തിന് വേണ്ടി അഹോരാത്രം പ്രയത്നിച്ചവരെയും മറ്റു UDF ഇതര രാഷ്ടീയക്കാരെയും, ജനപ്രതിനിധികളെയും അവഗണിച്ചതിലും യോഗം പ്രതിഷേധിച്ചു.

UDF ൻ്റെ ചട്ടുകമായി പ്രവർത്തിക്കുന്ന മെഡിക്കൽ ഓഫീസറുടെ നടപടിയിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right