Latest

6/recent/ticker-posts

Header Ads Widget

കുന്ദമംഗലത്ത്‌ വൻ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി സ്ത്രീയും പുരുഷനും പിടിയിൽ.

കുന്ദമംഗലത്ത്‌ വയനാട് റോഡിൽ വെച്ച് ഇന്ന് അതി രാവിലെയാണ് കുന്ദമംഗലം SHO CI യുസുഫിന്റെയും SIയുടെയും നേതൃത്വത്തിലുള്ള സംഘം ഒരു സ്ത്രീയുടെയും പുരുഷന്റെയും കൈവശത്തുനിന്ന് കഞ്ചാവ് പിടിച്ചെടുത്തത്.കാറിൽ വെച്ചാണ് കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്.

പ്രാഥമിക പരിശോധനയിൽ അറസ്റ്റിലായ സ്ത്രീ ലീന(42) തൃശൂർ സ്വദേശിയും പുരുഷൻ സനൽ(36) പട്ടാമ്പി സ്വദേശിയുമാണ്.20 കിലോയിലധികം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

കമ്മീഷ്ണർ ഉൾപ്പടെയുള്ള ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.പിടിയിലായവർക്ക് പുറകിൽ വൻ ലഹരി റാക്കറ്റ് ഉള്ളതായാണ് നിഗമനം.

Post a Comment

0 Comments