Trending

സിവിൽ സർവ്വീസ് രംഗത്തേക്ക് വിദ്യാർത്ഥികൾ ലക്ഷ്യം വെക്കണം: പി.ടി.എ റഹീം എം.എൽ.എ

ഉന്നത വിജയം നേടുന്ന പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ഐ.എ.സ്, ഐ.പി.എസ് ,ഐ.ആർ .എസ് പോലുള്ള ഭരണനിർവ്വഹണ ഉദ്യോഗങ്ങൾ ലക്ഷ്യം വച്ച് മുന്നേറണമെന്ന് അഡ്വ: പി.ടി.എ റഹീം എം.എൽ.എ ആവശ്യപ്പെട്ടു. ചുഴലിക്കര സുലൈമാൻ ഹാജി സ്മാരക സൗഹൃദ വേദി വായനശാല സംഘടിപ്പിച്ച ഇൻസ്പയർ ചാലഞ്ചിൽ - എസ്.എസ് .എൽ. സി വിദ്യാർത്ഥികൾക്കായുള്ള ഓഫ് ലൈൻ സംശയ നിവാരണ ക്ലാസ് -  പങ്കെടുത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണപരമായതീരുമാനങ്ങൾ എടുക്കുന്നത് രാഷ്ട്രീയ നേതൃത്വമാണെങ്കിലും അത് പ്രയോഗ പഥത്തിൽ എത്തിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരാണ്. പിന്നാക്ക പ്രദേശങ്ങളുടെ സന്തുലിതവും സമഗ്രവുമായ വികസനത്തിന് ഉന്നത ഉദ്യാഗസ്ഥ രംഗത്ത് പിന്നാക്ക പ്രദേശങ്ങളുടെ പ്രതിനിധ്യം ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സക്കരിയ എളേറ്റിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ കുളിരാവുങ്ങൽ മുഹമ്മദലി അനുമോദന പ്രസംഗം നടത്തി. സി.പോക്കർ മാസ്റ്റർ, എം.പി അബ്ദു റഹിമാൻ മാസ്റ്റർ, സി.അബ്ദുൽ മജീദ് ,കെ.കെ അഹമ്മദ് ഹാജി, റഷീദ് കണ്ണാളി തുടങ്ങിയവർ ആശംസ പ്രസംഗം വും അദിൻ സുലൈമാൻ, ഫിന ഗഫൂർ എന്നിവർ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് മറുപടി പ്രസംഗവും നടത്തി.

എം.പി ഗഫൂർ മാസ്റ്റർ സ്വാഗതവും സി.പി.അഷ്റഫ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right