ഉമ്മുൽ ഖുറാ വാട്ട്സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നാടിന്റെ സ്പ്ർശനം തൊട്ടറിഞ്ഞ പാട്ടുകാരനും നമ്മുടെ പ്രദേശത്തിന്റെ അഭിമാനവും ജനമനസ്സുകളിൽ എന്നും നിറ സാന്നിദ്ധ്യവുമായ പി.ടി റസാക്കിനും, പാട്ടുകൾക്ക് രചന നിർവ്വഹിച്ചിരിക്കുന്ന എളേറ്റിലിന്റെ സ്വന്തം അഭിമാനമായ കെ.സി സലാം മാസ്റ്റർക്കും, ലൈറ്റ്& സൗണ്ട് ഉടമകളുടെയും ജീവനക്കാരുടെയും കഥന കഥ വരച്ച് കാട്ടാൻ സാഹചര്യമൊരുക്കി പാട്ടിലൂടെ ജനലക്ഷങ്ങളുടെ അംഗികാരം പിടിച്ച് പറ്റാൻ സാഹചര്യമൊരുക്കിയ കെ.സി സമദിനും (നൂർ എളേറ്റിൽ ) ഉപഹാരങ്ങൾ നൽകി ആദരിച്ചു.
പൂക്കോട്ട് ഇമ്പിച്ച്യായി ഷ ഉമ്മ ഉപഹാരങ്ങൾ നൽകി. ഹസിന എം കെ,ബിൽ കിസ് പൂകോട്ട്, ഫാത്തിമ ടീച്ചർ, കെ സി സലാം മാസ്റ്റർ . പി.ടി റസാക്ക്. കെ.സിസമദ്. തമ്മിസ് സി സി എന്നിവർ സംസാരിച്ചു.
പൂക്കോട്ട് ഇസ്ഹാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടി സൗദ സ്വാഗതവും, റുഖിയ സി സി നന്ദിയും പറഞ്ഞു.
0 Comments