Trending

വടിക്കിനിക്കണ്ടി-മുതുമനപ്പാടം റോഡ്‌ ഉദ്ഘാടനം ചെയ്തു.

ഓമശ്ശേരി:മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിലുൾപ്പെടുത്തി അഞ്ച്‌ ലക്ഷം രൂപ ചെലവഴിച്ച്‌ കോൺക്രീറ്റ്‌ പൂർത്തീകരിച്ച അമ്പലക്കണ്ടി എട്ടാം വാർഡിലെ വടിക്കിനിക്കണ്ടി-മുതുമനപ്പാടം റോഡ്‌ വാർഡ്‌ മെമ്പറും ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു.മുൻ മെമ്പർ ഫാത്വിമ വടിക്കിനിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.

അബു മൗലവി അമ്പലക്കണ്ടി,ആർ.എം.അനീസ്‌,നെച്ചൂളി മുഹമ്മദ്‌ ഹാജി,പി.അഹ്മദ്‌ കുട്ടി,നെരോത്ത്‌ മുഹമ്മദ്‌ ഹാജി,യു.കെ.അബ്ദുൽ അസീസ്‌ മുസ്‌ലിയാർ,നെരോത്ത്‌ നജീൽ,യു.കെ.ശാഹിദ്‌,എം.സി.അഹ്മദ്‌ കുഞ്ഞൻ,കെ.സി.മൂസ,ഇബ്രാഹീം എടക്കാട്‌ ,ഷാജഹാൻ വടിക്കിനിക്കണ്ടി എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right