Trending

ആരാമ്പ്രം അങ്ങാടിയിൽ വെള്ളക്കെട്ട്.

കൊടുവള്ളി:പടനിലം -നരിക്കുനി റോഡിൽ അരാമ്പ്രം അങ്ങാടി ഭാഗത്ത് ചെറു മഴ പെയ്താൽ പോലും റോഡിൽ വെള്ളക്കെട്ടുയരുന്നു. അങ്ങാടിയിൽ മുമ്പ് റേഷൻ കടയുണ്ടായിരുന്ന ഭാഗത്താണ് മഴവെള്ളം റോഡിൽ തളം കെട്ടുന്നത്.

അങ്ങാടിയിൽ മറ്റ് ഭാഗങ്ങളിലും മഴവെള്ളം റോഡിലൂടെ പരന്നൊഴുകുന്നതിന് പരിഹാരവുമായിട്ടില്ല.റോഡിലെ വെള്ളക്കെട്ട് വാഹനങ്ങൾക്കും, കാൽനടയാത്രിക ർക്കും കച്ചവട സ്ഥാപനങ്ങൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.മടവൂർ സി എം മഖാം ഉൾപ്പെട്ട വാഹന തിരക്കേറിയ റോഡിലൂടെ വാഹനങ്ങൾ
കടന്നു പോവുമ്പോൾ കടകളിലേക്ക് വെള്ളം തെറിക്കുക നിത്യമാണ്.

2003 ൽ ജില്ലാ മേജർ റോഡായി ഉയർത്തി പടനിലം - നന്മണ്ട റോഡിൽ നടത്തിയ നവീകരണ പ്രവർത്തിയുടെ ഭാഗമായി നിർമ്മിച്ച ഓവുചാൽ അശാസ്ത്രീയമായ നിലയിലാണെന്ന് പരാതി ഉയർന്നിരുന്നു.ടാറിംഗ് റോഡ് ഉപരിതലത്തിൽ നിന്നും ഓവുചാൽ ഉയർന്നിരിക്കുന്നത് മൂലം മഴവെള്ളം ഓവുചാലിലേക്ക് ഒഴുകിപോവുക പ്രയാസകരമാണ്. ഓവു ചാലുകൾ   പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യത്താൽ നിറഞ്ഞി രിക്കയുമാണ് അത് വൃത്തിയാക്കാൻ പിന്നീട് നടപടിയൊന്നുമുണ്ടായിട്ടില്ല.ഇതും വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

പ്രശ്നം ഈ ഭാഗത്തെ കച്ചവടക്കാർ നരിക്കുനി പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) സെക്ഷൻ ഓഫീസ് എ.ഇ.യുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരം വൈകുകയാണ്.
Previous Post Next Post
3/TECH/col-right