Trending

ഇന്നലെ എളേറ്റിൽ വെച്ച് നടത്തിയ പരിശോധനയിൽ 28 പേർക് കൊവിഡ് പോസിറ്റീവ്

എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ കോവിഡ് ടെസ്റ്റിന്റെ ഭാഗമായി ഇന്നലെ എളേറ്റിൽ വട്ടോളിയിൽ വെച്ച് നടത്തിയ പരിശോധനാ ക്യാമ്പിൽ 130 പേർ പങ്കെടുത്തു. 80 ആൻറിജൻ ടെസ്റ്റും, 50 ആർ.ടി.പി.സി.ആർ. ടെസ്റ്റുമാണ് നടത്തിയത്.


ആന്റിജൻ  പരിശോധന നടത്തിയ 80 പേരിൽ 28 പേർക്ക് പോസിറ്റീവ് ആയി.ഇത് കൂടാതെ മറ്റു സ്ഥലങ്ങളിൽ നിന്ന് പരിശോധന നടത്തിയ 10 പേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.


RTPCR പരിശോധന നടത്തിയവരുടെ ഫലം ലഭ്യമായിട്ടില്ല.നിലവിൽ പഞ്ചായത്തിൽ 399 പേർ ചികിത്സയിലാണ്.


ടെസ്റ്റ്‌ ക്യാമ്പിന് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബഷീർ, JHI ആതിര, വാർഡ് മെമ്പർമാരായ സജിത,മുഹമ്മദലി,RRT വോളന്റിയർമാരായ സുൽഫികർ.വി. പി, ഹബീബ് എളേറ്റിൽ,കാദർ എന്നിവർ നേതൃത്വം നൽകി.

പഞ്ചായത്തിൽ നിലവിൽ ഏറ്റവും കൂടുതൽ രോഗികൾ നാലാം വാർഡിലാണ്. 48 രോഗികളാണ് നിലവിലുള്ളത്.പ്രദേശത്ത്  കഴിഞ്ഞ ദിവസം നടന്ന കല്യാണ വീട്ടിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ കടുത്ത ആശങ്കയിലാണ്.വിവാഹ വീടുമായി നിരന്തര സമ്പർക്കത്തിലേർപെട്ടവർ ഏഴ് ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. നസ്റി അഭ്യർത്ഥിച്ചു.

Previous Post Next Post
3/TECH/col-right