Trending

അറബിക് ക്ലബ്ബ് ഉദ്ഘാടനം

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂൾ അറബിക് ക്ലബ്ബിൻ്റെ ഉദ്ഘാടനം മുഹമ്മദ് അലി ഫാറൂഖ് (ഖത്തർ) നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ അധ്യക്ഷനായി.
ഈ വർഷത്തെ ക്ലബ്ബ് കലാ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഉണ്ണികുളം ഗ്രാമ പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ അബ്ദുല്ല നിർവഹിച്ചു.

പി ടി എ പ്രസിഡണ്ട് എൻ അജിത്കുമാർ, സ്റ്റാഫ് സെക്രട്ടറി എ വി മുഹമ്മദ്, എന്നിവർ ആശംസകൾ നേർന്നു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഇ വി അബ്ബാസ്  സ്വാഗതവും  സി കെ ബഷീർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right