കൊടുവള്ളി : വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയ പ്രവാസികളുടെ എണ്ണം16 ലക്ഷത്തിലേക്ക് എത്തുകയാണ്, ബഹുഭൂരിപക്ഷം പ്രവാസികളും തൊഴിൽ നഷ്ടപ്പെട്ടും നാട്ടിൽ പ്രത്യേക തൊഴിൽ ഇല്ലാതെയും പ്രയാസപ്പെടുന്നവരുമാണ് എന്നാൽ പ്രവാസികളിപ്പോഴും പെൻഷൻ ലഭ്യമാവാൻ അംശാദായം അടച്ചു കൊണ്ടേയിരിക്കേണ്ട അവസ്ഥയാണ്.
ജീവിതം ദുസ്സഹമായ ഈ ഘട്ടത്തിലും പ്രവാസികളോട് ദയാകാരുണ്യമില്ലാതെ സർക്കാറും നോർക്കയും പെരുമാറുന്നത് വേദനാജനകമാണ്.
തൊഴിൽ ഇല്ലാതെയും, മടക്കയാത്ര സാധ്യമാവാതെയും ജീവിതം പ്രയാസകരമായ ഈ ഘട്ടത്തിലും പ്രവാസികളോട് അംശാദായം വാങ്ങുന്നത് ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്തതാണ്.
ആയതിനാൽ അടിയന്തിരമായി മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെട്ട് അംശാദായം അടക്കുന്ന മുഴുവൻ പ്രവാസികളുടെയും കോവിഡ് കാലത്തെ അംശാദായം തീർത്തും ഒഴിവാക്കി കൊടുക്കണമെന്ന് പ്രവാസി കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം മണ്ഡലം കമ്മിറ്റി നടത്തിയ ഓൺലൈൻ മീറ്റിൽ മുഖ്യമന്ത്രിയോടും നോർക്കയോടും ആവശ്യപ്പെട്ടു.
പരിപാടിയിൽ നിയോജക മണ്ഡലം പ്രസിഡണ്ട് സി കെ അബ്ബാസ് അധ്യക്ഷത വഹിക്കുകയും ,ജില്ലാ സെക്രട്ടറി ശംസുദ്ധീൻ അപ്പോളൊ ഉദ്ഘാടനം ചെയ്യുകയും ചെയ്തു .യോഗത്തിൽ എൻകെ ഹാരിസ്, വി.ആർ ശിവൻകുട്ടി , മടത്തിൽ ഖാലിദ് തുടങ്ങിയവർ പ്രസംഗിക്കുകയും ബഷീർ പി കെ. സ്വാഗതവും , കെ കെ സുധീർ നന്ദി പറയുകയും ചെയ്തു.
Tags:
KODUVALLY