Trending

ഗതാഗത മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം:കെസ്ടിഇഒ (എസ്ടിയു).

കെസ്ആർടിസി ജീവനക്കാർക്ക് പണം നൽകുന്ന ഏജൻസി മാത്രമാകാൻ സർക്കാറിനാവില്ല എന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന അപക്വവും തൊഴിലാളികളോടുള്ള വെല്ലുവിളിയുമായതിനാൽ ഗതാഗത മന്ത്രി പ്രസ്താവന പിൻവലിക്കണമെന്ന് കെസ്ടിഇഒ (എസ്ടിയു) സംസ്ഥാനകമ്മറ്റി ആവശ്യപ്പെട്ടു.

കെസ്ആർടിസി തൊഴിലാളികളുടെ തെന്നല്ല കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ഏജൻസി തന്നെയാണ് സർക്കാരെന്ന് ഗതാഗത മന്ത്രി ഓർക്കണമെന്നും സർക്കാറിൻ്റെ ഔദാര്യമല്ല കെസ്ആർടിസി തൊഴിലാളികളുടെ അവകാശമാണ് ശമ്പള പരിഷ്കരണമെന്നും യൂണിയൻ യോഗം അഭിപ്രായപ്പെട്ടു.

കെസ് ആർടിസി തൊഴിലാളികളും മറ്റ് ഡിപ്പാർട്ട്മെൻ്റ് ജീവനക്കാരെ പോലെ തന്നെ സർക്കാർ നിയമങ്ങൾ പാലിച്ച് പിഎസ് സി പരീക്ഷ എഴുതി ജോലിയിൽ കയറിയവരാണ്.സർക്കാരിൻ്റെ സേവനമേഖലയിൽ ഉൾപ്പെടുത്തി സർക്കാർ നൽകുന്ന സൗജന്യങ്ങളും സർക്കാർ നടപ്പാക്കുന്ന നയങ്ങളുമാണ് കെസ്ആർടിസിയെ നഷ്ടത്തിലാക്കുന്നത് അല്ലാതെ സർക്കാർ നിശ്ചയിക്കുന്ന സമയത്ത് സർക്കാർ പറയുന്ന റൂട്ടിൽ പകലെന്നോ രാത്രിയോ എന്ന് നോക്കാതെ സർക്കാർ നൽകുന്ന ബസ്സുകളോടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന തൊഴിലാളികളല്ല നഷ്ടത്തിനുത്തരവാദി.

കേരളത്തിലെ സാധാരണക്കാരായ പൊതുജനങ്ങൾ കൂടുതലും ആശ്രയിക്കുന്ന ഈ സ്ഥാപനത്തെ സ്വകാര്യ മേഖലക്ക് തീറെഴുതാൻ തൊഴിലാളികൾ സമ്മതിച്ചാലെ ശമ്പള പരിഷ്കരണം നടപ്പാക്കൂ എന്ന് പറയുന്നത് പൊതുജനങ്ങളെ വെല്ലുവിളിക്കുന്നതിന് സമാനമാണ്.മറ്റു ഡിപ്പാർട്ടുമെൻ്റുകളിൽ തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഒന്നിച്ചു നിൽക്കുന്ന അംഗീകൃത സംഘടനകളിൽ നിന്നും വ്യത്യസ്തമായി കെസ് ആർടിസിയിൽ തൊഴിലാളികളിൽ നിന്നും മാസ വരിസംഖ്യ ഈടാക്കുകയും സ്വന്തം ഭരണം വരുമ്പോൾ തൊഴിലാളി വിരുദ്ധ നയങ്ങൾ സ്വീകരിച്ചാലും പല അഴിമതികളിലും തങ്ങൾക്കും പങ്കുള്ളതിനാൽ പെൻഷർ കാരായ യൂണിയൻ തലപ്പത്തിരിക്കുന്നവർ തൊഴിലാളികളെ വഞ്ചിച്ചു കൊണ്ട് സ്വന്തം കാര്യം സംരക്ഷിക്കാൻ വേണ്ടി മാനേജ്മെൻ്റിൻ്റെയും സ്വന്തം പാർട്ടിയുടെ സ്തുതിപാഠകരാകുകയും ചെയ്യുന്ന തൊഴിലാളികളുടെ ശാപമായി മാറിയ വിഘടിച്ചു നിൽക്കുന്ന അംഗീകൃത യൂണിയനുകളും നേതാക്കളുമാണ് കെസ് ആർടിസിയിൽ എന്ന്
 മനസ്സിലാക്കിയ മാനേജ്മെൻ്റും സർക്കാരും എല്ലാ ഗവൺമെൻറ് ഡിപ്പാർട്ട്മെൻ്റിലും പൊതുമേഖല സ്ഥാപനങ്ങളിലും ശമ്പള പരിഷ്കരണം നടപ്പിലാക്കിയെങ്കിലും ഏറ്റവും കൂടുതൽ ജോലി ഭാരമുള്ള തൊഴിൽ ചെയ്യുന്ന കെസ്ആർടിസി തൊഴിലാളികളെ മാത്രം അവഗണിക്കുന്ന നടപടി അവസാനിപ്പിക്കണം.

 പത്ത് വർഷം മുമ്പത്തെ ശമ്പളത്തിൽ തന്നെ ഇപ്പോയും ജോലി ചെയ്യാൻ വിധിക്കപ്പെട്ട കെസ്ആർടിസി തൊഴിലാളികൾക്ക് മാത്രം ശമ്പള പരിഷ്കരണം നടത്തണമെങ്കിൽ സർക്കാർ എഴുതിയുണ്ടാക്കുന്ന ദീർഘകാല കരാറിൽ ഒപ്പിടണമെന്ന് വാശിപിടിക്കുന്നത് കെസ്ആർടിസി തൊഴിലാളികളെ സർക്കാർ അടിമകളാക്കുന്നതിൻ്റെ ഭാഗമായേ കാണാൻ കഴിയൂ, ലാഭത്തിലായിട്ടല്ല പോലീസ്, ഫയർ ഫോഴ്സ്, വാട്ടർ അതോററ്റി,, കെ സ്ഇബി, അദ്ധ്യാപകന്മാർ തുടങ്ങി മറ്റ് പല ഡിപ്പാർട്ട്മെൻറുകൾക്കും സർക്കാർ മാസാമാസം ശമ്പളം നൽകുന്നതും സമയമാവുമ്പോൾ ശമ്പള പരിഷ്കരണം നടത്തുന്നതും, സർക്കാർ ഒരു മന്ത്രിയെ തന്നെ നിയമിച്ച് കൊണ്ട് ജനങ്ങൾക്ക് യാത്ര സൗകര്യം ഒരുക്കാൻ സർക്കാർ സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന കെസ്ആർടിസിയിലെ തൊഴിലാളികൾക്ക് മാത്രം ശമ്പള പരിഷ്കരണ ചർച്ച നീട്ടികൊണ്ട് പോയി ജൂൺ മാസത്തിൽ ശമ്പള പരിഷ്കരണം നടത്തും എന്ന് തൊഴിലാളികൾക്ക് ഉറപ്പ് കൊടുത്ത് വഞ്ചിച്ച് കെസ്ആർടിസി തൊഴിലാളികളുടെ വോട്ട് വാങ്ങി കൊണ്ട് കൂടി വിജയിച്ച മുഖ്യമന്ത്രിയുടെ വാക്ക് പോലും പാലിക്കാൻ കഴിയാത്ത സർക്കാർ സ്ഥാപനവും തൊഴിലാളികളെയും സംരക്ഷിക്കാൻ കഴിയില്ലങ്കിൽ സ്ഥാപനം അടച്ച് പൂട്ടി തൊഴിലാളികളെ മറ്റ് സർക്കാർ ഡിപ്പാർട്ട്മെൻ്റിലേക്ക് മാറ്റി നിയമിക്കുകയോ ആനുകൂല്യങ്ങൾ നൽകി പിരിച്ച് വിടുകയോ ചെയ്യുന്നതാണ് നല്ലതെന്നും സർക്കാർ നിലപാടിനെതിരെ പ്രതികരിക്കാൻ പോലും തയ്യാറാകാത്ത അംഗീകൃത സംഘടനകൾ തങ്ങൾ മാസ വരി വാങ്ങുന്ന തൊഴിലാളികൾക്ക് അവകാശപ്പെട്ട ശമ്പള പരിഷ്കരണം നേടിയെടുക്കാൻ സർക്കാരിനും മാനേജ്മെൻ്റിനും മുന്നിൽ ഓഛാനിച്ച് നിൽക്കാതെ കെസ്ആർടിസിയിലെ മുഴുവൻ തൊഴിലാളി സംഘടനകളെയും സഹകരിപ്പിച്ച് കൊണ്ട് ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ശിഹാബുദ്ധീൻ കുഴിമണ്ണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ കബീർ പുന്നല, റഫീഖ് പിലാക്കൽ, സിദ്ധീഖലി മടവൂർ, സുരേഷ് ചാലിൽ പുറായിൽ, സാജിദ് മുണ്ടക്കയം, അബ്ദുൽ ജലീൽ പുളിങ്ങോം, ബഷീർ മാനന്തവാടി, യൂസുഫ് പട്ടാമ്പി, അബ്ദുൽ ഗഫൂർ മണ്ണാർക്കാട്, കുഞ്ഞുമുഹമ്മദ് കല്ലൂരാവി, പി സ് ശിഹാബുദ്ധീൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right