കൊടുവള്ളി : ഫ്രറ്റേണിറ്റി മൂവ്മെൻ്റ് വിദ്യാഭ്യാസ അവകാശ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കൊടുവള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊടുവള്ളി ടൗണിൽ പ്രതിഷേധ തെരുവ് ക്ലാസ് സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി മുജാഹിദ് മേപ്പയ്യൂർ തെരുവ് ക്ലാസ് ഉദ്ഘാടനം ചെയ്തു.കോഴിക്കോട് ജില്ലയോടുള്ള ഭരണകൂട വിവേചനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡൻ്റ് ഫസലുൽ ബാരി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഷാഹീൻ അഹ്മദ് തെരുവ് ക്ലാസ് നയിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം ട്രഷറർ യു.കെ അബ്ദുൽ ഖാദർ ആശംസകളർപ്പിച്ച് സംസാരിച്ചു.
മണ്ഡലം കമ്മറ്റിയംഗങ്ങളായ ഫർഹ ഓമശ്ശേരി സ്വാഗതവും ഷഹ്ദാദ് നന്ദിയും പറഞ്ഞു.
0 Comments