Trending

കെ.സ്.ആർ.ടി.സി. ജീവനക്കാരെ കൊലക്ക് കൊടുക്കുന്ന നടപടികൾ അവസാനിപ്പിക്കണം:കെസ്ടിഇഒ (എസ്ടിയു).

കോവിഡ് പോസിറ്റീവായി ഹോം കോറൻ്റൈ കഴിഞ്ഞ് ഡ്യൂട്ടിക്കെത്തിയ മലപ്പുറം ഡിപ്പോയിലെ ഡ്രൈവറെ സ്വന്തമായി ദീർഘദൂര സർവ്വീസ് ഓടിച്ച് പോകാൻ ശാരീരിക ബുദ്ധിമുട്ടുണ്ട് എന്നറിയിച്ചിട്ടും നിർബന്ധപൂർവ്വം സർവ്വീസ് പറഞ്ഞയക്കുകയും ഡ്രൈവർ കുഴഞ്ഞു വീഴുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നും കെസ്ആർടിസി തൊഴിലാളികളെ നിരന്തരം കൊലക്ക് കൊടുക്കുന്ന മാനേജ്മെൻറ് നടപടി അവസാനിപ്പിക്കണമെന്നും ശമ്പള പരിഷ്കരണം മുൻപ്രാപല്യത്തോടെ അടിയന്തിരമായി നടപ്പാക്കണമെന്നും കെസ്ടിഇഒ (എസ്ടിയു) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം മാനേജ്മെൻറിനോട് അഭ്യർത്ഥിച്ചു.

ജില്ലാ പ്രസിഡണ്ട് സുബൈർ കുന്ദമംഗലത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ജനറൽ  സംസ്ഥാന സെക്രട്ടറി സുരേഷ് ചാലിൽ ഉത്ഘാടനം ചെയ്തു.ജില്ലാ കമ്മറ്റി ഭാരവാഹികളായ ഷബീറലിമുട്ടാഞ്ചേരി,, മുഹമ്മദ് റിയാസ് പൂനൂർ, ജമാൽ കാന്തപുരം, നജീബ്കാരന്തൂർ, ജബ്ബാർ പടനിലം, അബ്ദുസ്സലാം കാരന്തൂർ, ജാഫർ അരയങ്കോട്, മുഹമ്മദ് പുല്ലാളൂർ, ശിഹാബുദ്ധീൻ എന്നിവർ പങ്കെടുത്തു.

സെക്രട്ടറി സിദ്ധീഖലി മടവൂർ സ്വാഗതവും,ജില്ലാ ട്രഷറർ ഗഫൂർ കായലം നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right