Trending

ധീര രക്തസാക്ഷികളുടെ പേര് രക്തസാക്ഷി പട്ടികയിൽ നിന്നും പിൻവലിക്കാനുള്ള തീരുമാനം ഉടൻ പിൻവലിക്കുക എൻ വൈ എൽ സംസ്ഥാന കമ്മിറ്റി.

കോഴിക്കോട്: വാരിയം കുന്നന്‍, ആലി മുസ്ല്യാര്‍ തുടങ്ങി 387 പേരുകള്‍ രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യാൻ കേന്ദ്ര ഗവൺമെൻറ് എടുത്ത നടപടിയിൽ നിന്നും  അടിയന്തരമായി പിൻമാറണമെന്ന് നാഷണൽ യൂത്ത് ലീഗ് കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത  ധീര രക്തസാക്ഷിത്വം വരിച്ച പ്രമുഖർ അടങ്ങുന്ന 387 പേരുകളെ ചരിത്രത്തിൽ നിന്നും മായ്ച്ചുകളയാനുള്ള കേന്ദ്ര സർക്കാരിൻറെ നീക്കം ഒരിക്കലും അംഗീകരിച്ചുകൊടുക്കാൻ കഴിയുന്നതല്ല എന്നും രാജ്യം 75ന്റെ നിറവിൽ നിൽക്കുന്ന അഭിമാന  വർഷത്തിൽ തന്നെ ഇത്തരം ഒരു നീക്കം നടത്തിയത് ചരിത്രത്തോടും, രക്തസാക്ഷികളോടു൦ ഉള്ള ക്രൂരതയാണെന്ന് യോഗം  അഭിപ്രായപ്പെട്ടു.

ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരും അടക്കമുള്ള ശത്രുക്കളുടെ മുമ്പിൽ   തോൽക്കാതെ രാജ്യത്തിനു വേണ്ടി ജീവൻ  നൽകിയ  ധീര രക്ത സാക്ഷികളെ പിന്നിൽ നിന്നും കുത്തുന്ന  കേന്ദ്ര സർക്കാരിൻറെ ഈ നടപടി ലോകത്തിന്  മുമ്പിൽ തന്നെ അപമാനകരമാണെന്നും എത്രയും പെട്ടെന്ന്  ഇത് പുനർപരിശോധിക്കണമെന്നു൦ യോഗം ആവശ്യപ്പെട്ടു. 

എൻ വൈ എൽ സംസ്ഥാന പ്രസിഡണ്ട് ഷംസീർ കരുവൻതിരുത്തി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഒപി റഷീദ്, ട്രഷർ അമീൻ എരണാകുളം,വൈസ് പ്രസിഡണ്ടുമാരായ ഗഫൂർ കൂടത്തായ്, മാസിൻ തിരുരങ്ങാടി, 
സെക്രട്ടറിമാരായ നസറുദ്ദീൻ മജീദ്, സമീർ കണ്ണൂർ, സംസ്ഥാന കമ്മറ്റി നിരീക്ഷകരായ സക്കരിയ എളേറ്റിൽ, അഷ്റഫ് മാസ്റ്റർ വളളിയാട്, NSL സംസ്ഥാന പ്രസിഡൻ്റ് എൻ.എം മഷ്ഹൂദ്, കരീം പിലാക്കി തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right