കല്‍പ്പറ്റ: കല്‍പ്പറ്റ ജെ.എസ്.പി അജിത് കുമാര്‍ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി കല്‍പ്പറ്റ പുത്തൂര്‍വയലിലെ ഒരു വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ 13 ഗ്രാമിലധികം മാരക മയക്കുമരുന്നുമായി എം.ഡി.എം.എ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും മേപ്പാടി എസ്.ഐ സിറാജ് വി.പി. യും കൂടി പിടികൂടി.
വീട് വാടകയ്ക്ക് എടുത്ത് ലഹരി മരുന്ന് വില്‍പ്പന നടത്തിവരികയായിരുന്ന കൊടുവള്ളി എളേറ്റില്‍ വട്ടോളി സ്വദേശി മുഹമ്മദ് ഷാഫി (32)യെ പോലീസ് സംഭവ സ്ഥലത്തുവെച്ച് അറസ്റ്റ് ചെയ്തു.
സ്‌പെഷ്യല്‍ ടീം അംഗങ്ങളായ എസ്.ഐ. ജയചന്ദ്രന്‍.പി, പോലീസ് ഉദ്യോഗസ്ഥരായ അബ്ദുറഹ്മാന്‍ ടി.പി, ഷാലു ഫ്രാന്‍സിസ്, വിപിന്‍ കെ.കെ, നജീബ് ടി.കെ, അഭിജിത്ത്.എ, പാര്‍വ്വതി.വി എന്നിവരാണ് പരിശോധനയില്‍ ഉണ്ടായിരുന്നത്.
നാഡീവ്യവസ്ഥയെ സാരമായി ബാധിക്കുന്ന അതിമാരകമായ സിന്തറ്റിഗ് ഡ്രഗ് വിഭാഗത്തില്‍ പെടുന്ന മയക്കുമരുന്നായ എം.ഡി.എം.എ. (Methylenedioxymethamphetamine) അന്താരാഷ്ട്ര മയക്കുമരുന്നു വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരി മരുന്നാണ്.ലഹരിമരുന്ന് വില്‍പനയ്‌ക്കെതിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ച് വരികയാണ്.
Tags:
KERALA