ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാജ്യസഭ എം.പി. എം.വി. ശ്രേയാംസ് കുമാർ നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
കെ.പി. സുനിൽ കുമാർ അദ്ധ്യക്ഷനായ പരിപാടിയിൽ സെക്രട്ടറി രജിത. കെ. സ്വാഗതം പറഞ്ഞു.
25 വർഷക്കാലയളവിൽ ഭരണസമിതിയിൽ പ്രസിഡന്റുമാരായ യു.വി. ദിനേശ് മണി ,
മക്കടോൽ ഗോപാലൻ ,ഒ.പി, ശോഭന എന്നിവരെയും ജനകീയാസൂത്രണം തുടങ്ങിയ
കാലത്തെ സെകട്ടറി ടി, ആർ. പ്രവീൺ ദാസ്, കീ -റിസോഴ്സ് പേഴ്സൺ 1996 ശ്രീ. ഇ.പി. രത്നാകരൻ എന്നിവരെ വേദിയിൽ ആദരിച്ചു.
കഴിഞ്ഞ 25 വർഷക്കാലത്തെ ജനകീയാസൂത്രണ പരിപാടിയുടെ നേട്ട കോട്ടങ്ങളുടെ റിപ്പോർട്ട്
പ്രസിഡന്റ് കെ.പി. സുനിൽ കുമാർ അവതരിപ്പിച്ചു. ബ്ലോക്ക് വൈസ്
പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻമാരായ ഹരിദാസൻ ഈച്ചരോത്ത് , സർജാസ് കുനിയിൽ ,
സുജ അശോകൻ, ബ്ലോക്ക് മെമ്പർ മോഹനൻ കെ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വിജയകുമാർ സി.കെ., ജോയിന്റ് ബി.ഡി.ഒ എം. പ്രദീപ് കുമാർ,
ഹെഡ് ക്ലാർക്ക് സ്വപ്ന, അസിസ്റ്റന്റ് പ്ലാൻ കോ-ഓർഡിനേറ്റർ കെ.കെ. ആനന്ദ് എന്നിവർ ആശംസകൾ
അർപ്പിച്ചു.
വ്രജ ജൂബിലി കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കോവിഡ്
പ്രോട്ടോക്കോൾ അനുസരിച്ച് നടന്ന പരിപാടിയിൽ ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സുനിൽ കുമാർ
എം. നന്ദി രേഖപ്പെടുത്തി.
0 Comments