Trending

കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ മരണം:കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം.

കോഴിക്കോട് ഡിപ്പോ കെഎസ് ആർ ടിസി ഡ്രൈവർ ഇടി അനിൽകുമാർ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് മതിയായ നഷ്ടപരിഹാരം അടിയന്തിരമായി ലഭ്യമാക്കണമെന്നും കെസ്ടിഇഒ ( എസ്ടിയു) സംസ്ഥാന കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

മുൻ കോഴിക്കോട് ഡിപ്പോ അധികാരിയായിരുന്ന ഇപ്പോൾ മലപ്പുറം ഡിപ്പോ ട്രാൻസ്പോർട്ട് ഓഫീസറായി ജോലി ചെയ്യുന്ന വ്യക്തിക്കെതിരെ ഒരു വാട്സ് അപ് ഗ്രൂപ്പിൽ മോശമായി പരാമർശം നടത്തി എന്ന കാരണം പറഞ്ഞ്, ആ പ്രശ്നം തൊഴിലാളി നേതാക്കളുടെ സാന്നിധ്യത്തിൽ പറഞ്ഞ് തീർത്തെങ്കിലും പ്രതികാരബുദ്ധിയോടെ ഡിടിഒ അനിൽകുമാറിനെതിരെ മാനേജ്മെൻറിനെ കൊണ്ട്നടപടി എടുപ്പിക്കുകയായിരുന്നു.ഈ ഉദ്യോഗസ്ഥൻ മുൻപും സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി തൊഴിലാളികൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കോഴിക്കോട് ഡിപ്പോയിൽ ജോലി ചെയ്തിരുന്ന ഏഴോളം ഡ്രൈവർമാരെ ഇദ്ധേഹം ഒരു കാരണവുമില്ലാതെ പയ്യന്നൂർ ഡിപ്പോയിലേക്ക് സ്ഥലംമാറ്റം കൊടുത്ത് പീഡിപ്പിച്ചിട്ടുണ്ട്. തൊണ്ണൂറ് ദിവസത്തിലധികം കുറ്റപത്രം നൽകാതെ ഒരു ഗവൺമെൻ്റ് ജീവനക്കാരനെ സസ്പെൻഷനിൽ നിർത്താൻ പാടില്ല എന്ന സുപ്രീം കോടതി വിധി നിലനിൽക്കെ സസ്പെൻഷൻ കാലാവധി ആറ് മാസം കഴിഞ്ഞിട്ടും ഇദ്ധേഹത്തെ ജോലിയിൽ പ്രവേശിപ്പിക്കാതെ ഹൗസിംഗ്‌ ലോൺ അടക്കം അടക്കാനാവാതെ സാമ്പത്തികമായി പിടിച്ച് നിൽക്കാൻ കഴിയാതെ മാനസിക സമ്മർദ്ധം അനുഭവിച്ചിരുന്ന അനിൽകുമാറിനെ ആത്മഹത്യ യിലേക്ക് തള്ളിവിട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മാനേജ്മെൻറും സർക്കാറും തയ്യാറാവണമെന്നും അനിൽകുമാറിൻ്റെ കുടുംബത്തിന് അടിയന്തിര സഹായം പ്രഖ്യാപിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right