Trending

യുവരാഷ്ട്രീയ ജനതാദൾ:ഏകാംഗ കാൽനട പ്രതിഷേധ യാത്ര നടത്തുന്നു.

കോഴിക്കോട്:കേന്ദ്ര സർക്കാറിന്റെ ഭരണകൂട ഭീകരതക്കെതിരെയും മതാധിഷ്ഠിത പൗരത്വ  കർഷക ബില്ലിനെതിരെയും കോവിഡ് കാലത്ത് ജനങ്ങളെ ദുരിതത്തിലാക്കി  പെട്രോൾ ഡീസൽ പാചകവാതക  വില വർദ്ദിപ്പിച്ച് ചൂഷണം ചെയ്യുന്ന കേന്ദ്ര ജനദ്രോഹ നയങ്ങൾക്കെതിരെയും യുവരാഷ്ട്രീയ ജനത സംസ്ഥാന ജനറൽ സെക്രട്ടറി എ.പി.യൂസഫ് അലി മടവൂർ സ്വാതന്ത്രദിനത്തിൽ താമരശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് കാൽനട പ്രതിഷേധ യാത്ര നടത്തും.

രാവിലെ 9 മണിക്ക് KPCC സെക്രട്ടറി  ബാലകൃഷണൻ കിടാവ് ഉദ്ഘാടനം ചെയ്യും.രാഷിട്രീയ ജനതാദൾ ജില്ലാ പ്രസിഡന്റ് ചന്ദ്രൻ പൂക്കിണാറമ്പത്ത് അധ്യക്ഷം വഹിക്കും.

വൈകീട്ട് 4.30 ന് സമാപന സംഗമം കോഴിക്കോട് എം പി എം കെ രാഘവൻ ഉദ്ഘാടാനം ചെയ്യും.രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റർ അധ്യക്ഷം വഹിക്കും

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ യാത്രയെ അഭിവാദ്യം അർപ്പിച്ച് സംസാരിക്കും.
Previous Post Next Post
3/TECH/col-right