Latest

6/recent/ticker-posts

Header Ads Widget

പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു.

കോഴിക്കോട്:കേരളത്തിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ (OMAK) നേതൃത്വത്തിൽ ഈ വർഷം പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അസോസിയേഷൻ അംഗങ്ങളുടെ കുടുംബത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ ആദരിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള അനുമോദന പത്രവും മൊമെന്റോയും നൽകി

ന്യൂസ് വേൾഡ് റിപ്പോർട്ടർ ബഷീർ പി.ജെ യുടെ മകൾ ഫാത്വിമ നൗറിൻ, കോഴിക്കോട് ന്യൂസ് റിപ്പോർട്ടർ മുഹമ്മദ് അമീന്റെ സഹോദരി ഫാത്തിമ മുബഷിറ എന്നിവർക്കാണ് ആദരവ് നൽകിയത്

ചടങ്ങിൽ OMAK വർക്കിംഗ് പ്രസിഡന്റ് റൗഫ് എളേറ്റിൽ,ജനറൽ സെക്രട്ടറി ഫാസിൽ തിരുവമ്പാടി, എക്സിക്യൂട്ടീവ് അംഗം ഹബീബി തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments