Trending

നരിക്കുനി ഗ്രാമപഞ്ചായത്ത് RRT ശിൽപ്പശാല നടത്തി

നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആർ.ആർ.ടി മാർക്കുള്ള ശിൽപശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.സലീം ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ശിൽപശാല നടത്തിയത്.

 ഒരു ക്ലസ്റ്ററിന് 20 മുതൽ 25 വീടുകൾ വരെ കണക്കാക്കി ആ ക്ലസ്റ്ററിന്റെ ഉത്തരവാദിത്വം ഒരു RRT അംഗത്തിന് നൽകിയാണ് പ്രവർത്തനം നടത്തി വരുന്നത്.ഒരു വാർഡിൽ 20 മുതൽ 25 വരെ ക്ലസ്റ്ററുകളാണ് ഉള്ളത്.

ഈ ക്ലസ്റ്ററുകളിൽ കോവിഡ്  പ്രതിരോധ പ്രവർത്തനം സജീവമാക്കുക വഴി വാർഡുകളിൽ പ്രവർത്തനം ശക്തമാക്കുകയാണ് ശിൽപശാലയിലൂടെ ലക്ഷ്യം വെക്കുന്നത്.

വിവിധ സെഷനുകളിലായി നടന്ന ശിൽപശാലയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുല്ലംകണ്ടി , സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻമാരായ ജൗഹർ പൂമംഗലം, ജസീല മജീദ്, ഉമ്മുസൽമ, മെമ്പർമാരായ ചന്ദ്രൻ , ലധിക, മിനി.വി.പി,  ലൈല സി.പി, സുബൈദ കൂടത്തൻ കണ്ടി, സുനിൽകുമാർ , മജീദ്. വി.പി, .മൊയ്തി നെരോത്ത്, രാജ്യ. ടി, ഷെറീന , പഞ്ചായത്ത് വാർ റൂം കൺവീനർ മനോജ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

 നരിക്കുനി സി.എച്ച്.സി.യിലെ എച്ച്.ഐ. നാസർ, ജെ.എച്ച്. ഐ.ഷറഫുദ്ദീൻ എന്നിവർ ക്ലാസ് എടുത്തു.

ആശാ വർക്കർമാർ , RRT കോഡിനേറ്റർമാരായ അധ്യാപകർ എന്നിവരും വാർഡുകളിൽ നിന്നുള്ള RRT അംഗങ്ങൾ ശിൽപശാലയിൽ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right