Trending

ഉന്നത വിജയികളെ അനുമോദിച്ചു.

പൂനൂർ:എസ്.എസ്.എൽ.സി, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കക്കാട്ടുമ്മൽ റസിഡൻസ് അസോസിയേഷൻ അനുമോദിച്ചു.

പ്ലസ് ടു പരീക്ഷയിൽ ഫുൾA+ നേടിയ മുഹമ്മദ് നാജിൽ യു.കെ, എസ്എസ്എൽസി പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളായ അനാമിക സുരേഷ്, ഷദ കെ.കെ,അംനനൗറിൻ സി.പി, സിനാൻ അബ്ദുള്ള വി.എം, ആസിയ നദ.വി. എന്നിവരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വീടുകളിലെത്തിയാണ് ഉപഹാരങ്ങൾ സമർപ്പിച്ചത്.
        
അസോസിയേഷൻ പ്രസിഡണ്ട് എൻ.കെ.മുഹമ്മദ് മാസ്റ്റർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷമീർ പി. എച്ച്, നിസാർ കെ, സാജിദ് സി.പി, മൂസ .കെഎന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right