Trending

പുഴയിൽ മുങ്ങിപ്പോയ നാല് ജീവനുകളെ രക്ഷിച്ചവരെ ആദരിച്ചു.

കൂടത്തായി:ഇരുതുള്ളി പുഴയിൽ മുങ്ങിപ്പോയ 4 ജീവനുകളെ രക്ഷിച്ചവരായ അബ്ദുറഹിമാൻ ടി.ടി, മോയിൻ വികെ, അനസ്മോനി ,റിഷാദ്, സൈഫുദ്ധീൻ, അസ്‌ലം, എന്നിവരെ കൂടത്തായി ന്യൂഫോം സ്പോട്സ്ക്ലബ് കമ്മിറ്റി അനുമോദിച്ചു.

ചടങ്ങിൽ പ്രസിഡൻറ് പി.പി ജുബൈർ അദ്ധ്യക്ഷം വഹിച്ചു  .ഗ്രാമ പഞ്ചായത്ത് മെംബർ എം.ഷീജ ഉദ്ഘാടനം ചെയ്തു. കുന്നം വള്ളി മുഹമ്മദ്, എ കെ മജീദ്, അനീഷ്, ആഷിക്ക് എ.പി., ഷുക്കൂർ ടി.ടി, ശിഹാബ് പി.പി തുടങ്ങിയവർ സംബന്ധിച്ചു.

എ.കെ.നിസാർ സ്വാഗതവും പി.പി സൈദ് നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right