Trending

ഭവനരഹിതർ പെരുവഴിയിൽ: ഗ്രാമപഞ്ചായത്തുകളുടെ അധികാരം തിരിച്ചു നൽകണം;കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി

എളേറ്റിൽ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കിയിരുന്ന ഭവന പദ്ധതികൾ ലൈഫ് ഭവന പദ്ധതിയിലൂടെ നടപ്പാക്കാൻ ഗവൺമെന്റ് തീരുമാനമെടുത്തതോടെ ഭവനരഹിതർ  പെരുവഴിയിൽ ആയ ഈ സാഹചര്യത്തിൽ  ഗ്രാമപഞ്ചായത്തുകളുടെ അധികാരം തിരിച്ചു നൽകി തികച്ചും അർഹർക്ക് ഗ്രാമസഭകൾ വഴി വീടുകൾ നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി  പ്രമേയം പാസാക്കി.

ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് അംഗം വി.പി.അഷ്റഫ്  അവതരിപ്പിച്ച പ്രമേയം  ഒമ്പതാം വാർഡ് മെമ്പർ  സി.എം ഖാലിദ് പിന്തുണച്ചു. ഇടതുപക്ഷ അംഗങ്ങളായ മൂന്നുപേർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി 15 അംഗങ്ങളുടെ പിന്തുണയോടുകൂടി പ്രമേയം പാസാക്കി.

സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കിവന്നിരുന്ന ഭവനപദ്ധതികള്‍ ലൈഫ് ഭവന പദ്ധതിയിൽ ഉള്‍പെടുത്തിയതോടെ ആവശ്യക്കാര്‍ പെരുവഴിയില്‍ ആയ അവസ്ഥയാണ്. നേരത്തെ ഉപഭോക്താക്കളെ തിരഞ്ഞെടുക്കാനും അവര്‍ അതിനു അര്‍ഹരാണോ എന്നു ഉറപ്പാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കുംഗ്രാമസഭക്കുമായിരുന്നു അവസരമുണ്ടായിരുന്നത്.

 എന്നാല്‍ പദ്ധതി ലൈഫ്ഭവന പദ്ധതിയുടെ ഭാഗമാക്കിയതോടെ ആവശ്യക്കാര്‍ക്കു ഇതു ലഭിക്കാതായിരിക്കുയാണ്. ലൈഫ് ഭവന പദ്ധതി നടപ്പാക്കിയതില്‍ ധാരാളം പ്രായോഗിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് നാലുവർഷം മുമ്പ് അപേക്ഷിച്ചവർക്ക് പോലും ഇതുവരെ വീടുകൾ ലഭിച്ചിട്ടില്ല . ഓരോ വർഷവും ഓരോ വാർഡുകളിൽ ഗ്രാമ പഞ്ചായത്തുകൾ വഴി രണ്ടു വീടുകളും  ഐ എ വൈ  പദ്ധതിയിലൂടെ മൂന്നു വീടുകളും ലഭ്യമായിരുന്നു. കഴിഞ്ഞ അഞ്ചുവർഷമായി  ഭവനരഹിതർക്ക് വീടുകൾ കിട്ടാക്കനിയായി മാറിയിരിക്കുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷം വീടിന് അപേക്ഷ നല്‍കിയിട്ടും ആനുകൂല്യം ലഭിക്കാത പൊതു ജനങ്ങള്‍ വളരൈയധികം പ്രയാസപ്പെടുന്നുണ്ടെന്നും അപേക്ഷയുടെ വെരിഫിക്കേഷന്‍പേലും നടത്താന്‍ സാധിക്കാത്ത അവസ്ഥയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. പഞ്ചായത്തുകള്‍ നേരിട്ട് നടപ്പിലാക്കിയതിന്റെ പകുതിപോലും ലൈഫ് ഭവനപദ്ധതിയിലുടെ നടപ്പി ലാക്കാന്‍ കഴിയുന്നില്ലെന്നും ആതിനാല്‍ ഈ വിഷയം ചര്‍ച്ചചെയ്ത് ഭവനനിര്‍മ്മാണ പദ്ധതികള്‍ പഞ്ചായത്ത് നേരിട്ട് നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി പി നെസ്റി അധ്യക്ഷത വഹിച്ചു  വൈസ് പ്രസിഡന്റ് വി കെ അബ്ദുറഹ്മാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ കെ ജബ്ബാർ മാസ്റ്റർ. റംല മക്കാട്ടുപൊയിൽ, പ്രിയങ്ക കരൂഞ്ഞിയിൽ, മുഹമ്മദ് മാസ്റ്റർ എം, വിനോദ് കുമാർ, കെ കെ മജീദ്, ജസ്ന അസൈൻ, അർഷദ് കിഴക്കോത്ത്, വഹീദ കയ്യിലശ്ശേരി, സാജിദത്ത്, മുഹമ്മദലി, എന്നിവർ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു.നസീമ ജമാലുദ്ദീൻ, ഇന്ദു സനിത്ത്, സജിത എന്നിവർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.

 
Previous Post Next Post
3/TECH/col-right